എവറസ്റ്റ് കൊടുമുടിക്ക് മുകളിലെ ചായസൽക്കാര വിഡിയോ ഗിന്നസ് ബുക്കിൽ

ഉയരം കൂടുന്തോറും ചായക്ക് സ്വാദ് കൂടുമെന്ന് പണ്ടൊരു പരസ്യത്തിൽ പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ട്. ഇത്തരത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടിക്ക് മുകളിൽ ചായസൽക്കാരം നടത്തുന്ന ഒരു കൂട്ടം പർവ്വതാരോഹകരുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കൊടും തണുപ്പിനെ വക വെക്കാതെ ഒരുമിച്ചിരുന്ന് ചായ കുടിക്കുന്ന ഇവർ ഗിന്നസ് ബുക്കിൽ വരെ ഇടം പിടിച്ചിട്ടുണ്ട്.

ഗിന്നസ് വേൾഡ് റെക്കോർഡ് തന്നെയാണ് ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വിഡിയോ പങ്കുവെച്ചത്. '6496 മീറ്റർ/21312 അടിയുള്ള നേപ്പാളിലെ മൗണ്ട് എവറസ്റ്റ് ക്യാമ്പ് 2ൽ നടന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചായസൽക്കാരം' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പുറത്തുവെച്ചത്. സിയാറ്റിൽ സ്വദേശികളായ ആൻഡ്രൂ ഹ്യൂസും അദ്ദേഹത്തിന്റെ ക്ലൈബിങ് സംഘവുമാണ് സൽക്കാരം സംഘടിപ്പിച്ചത്.

വിഡിയോ കാണാം

കഴിഞ്ഞ വർഷം മെയ് 23നാണ് സൽക്കാരം നടക്കുന്നതെങ്കിലും ഈയിടെയാണ് സംഭവത്തിന്‍റെ വിഡിയോ ഗിന്നസ് ബുക്ക് അധികൃതർ പുറത്തുവിടുന്നത്. ഒരു കുഞ്ഞ് മേശക്ക് ചുറ്റുമിരുന്ന് ആസ്വദിച്ച് ചായ കുടിക്കുന്ന ഹ്യൂസിനെയും സംഘത്തെയും അഭിനന്ദിച്ച് നെറ്റിസൺമാർ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Viral video: Climbers host world’s highest tea party on Mt Everest, earn Guinness World Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.