മുള്ളമ്പാറ സ്വദേശി സലീം പടവണ്ണയുടെ
ശേഖരത്തിലുള്ള ചെറിയ കോഴിമുട്ട
മഞ്ചേരി: കുഞ്ഞൻ കോഴിമുട്ട കൗതുകമാകുന്നു. ഗിന്നസ് ജേതാവും പുരാവസ്തു സൂക്ഷിപ്പുകാരനുമായ മഞ്ചേരി മുള്ളമ്പാറ സ്വദേശി സലീം പടവണ്ണയുടെ ശേഖരത്തിലുള്ള ഈ മുട്ടക്ക് രണ്ട് സെ.മീ. നീളവും 1.7 സെ.മീ. വണ്ണവും 2.835 ഗ്രാം തൂക്കവുമാണുള്ളത്.
മുള്ളമ്പാറ ആസാദ് നഗറിൽ താമസിക്കുന്ന നിസാർഖാൻ ചേങ്ങോടനാണ് ഈ കുഞ്ഞൻ മുട്ട സമ്മാനിച്ചത്. അദ്ദേഹത്തിന്റെ വീട്ടിലെ കോഴിയാണ് കുഞ്ഞൻ മുട്ടയിട്ടത്. ഒരുമാസത്തോളം ശീതീകരണിയിൽ സൂക്ഷിച്ച് പിന്നീട് അതിലെ വെള്ളയും മഞ്ഞയും ഒഴിവാക്കി തോട് (ഷെൽ) സൂക്ഷിച്ചുവെക്കുകയാണ് ചെയ്യുക.
പൂക്കോട്ടുംപാടം സ്വദേശി ചെനക്കൽ അബ്ദുൽ സലാം നൽകിയ 2.4 സെ.മീ. നീളവും 5.25 ഗ്രാം തൂക്കവുമുള്ള മുട്ടയായിരുന്നു ഇതിന് മുമ്പ് ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്ന കുഞ്ഞൻ മുട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.