ശൈഖ്​ ഹംദാനും അജ്​മാൻ ഭരണാധികാരിയും ലണ്ടനിൽ; കൂടിക്കാഴ്​ച വീഡിയോ വൈറൽ

ദുബൈ: ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമും അജ്​മാൻ കിരീടാവകാശി ശൈഖ്​ ഹുമൈദ്​ ബിൻ റാശിദ്​ അൽ നുഐമിയും തമ്മിൽ ലണ്ടനിൽ നടന്ന കൂടിക്കാഴ്​ചയുടെ വീഡിയോ വൈറലായി.

ലണ്ടനിലെ ചെറിയൊരു തെരുവിലാണ്​ ഇരുവരുടെയും അപ്രതീക്ഷിത കൂടിക്കാഴ്​ച നടന്നത്​. സാധാരണ വേഷത്തിലായിരുന്നു ഇരുവരും. ശൈഖ്​ ഹുമൈദിനെ കണ്ടതും റോഡ്​ മുറിച്ചുകടന്ന്​ ഓടിയെത്തുന്ന ശൈഖ്​ ഹംദാൻ അദ്ദേഹത്തി​െൻറ നെറുകയിൽ ഉമ്മവെക്കുകയും ചെയ്​തു. യു.എ.ഇ ഫുട്​ബാൾ അസോസിയേഷൻ പ്രസിഡൻറ്​ ശൈഖ്​ റാശിദ്​ ബിൻ ഹുമൈദ്​ അൽ നു​ൈഎമിയും ഒപ്പമുണ്ടായിരുന്നു. ശൈഖ്​ ഹംദാൻ തന്നെയാണ്​ വീഡിയോ ത​െൻറ ഇൻസ്​റ്റഗ്രാം പേജിൽ പോസ്​റ്റ്​ ചെയ്​തത്​. ദിവസങ്ങളായി ശൈഖ്​ ഹംദാൻ ലണ്ടനിലുണ്ട്​.


Tags:    
News Summary - Video of Sheikh Hamdans respectful gesture towards Ajman Ruler goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.