ആർദ്ര നൃത്തം ചെയ്​തപ്പോൾ മിട്ടു പറഞ്ഞു-'മീ ടൂ' -ഏറ്റെടുത്ത്​ സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ 'മിട്ടു കാമ്പയിൻ' ആണ്​. നൃത്തച്ചു​വടുകൾ വെയ്​ക്കാൻ ശ്രമിക്കുന്ന മിട്ടു എന്ന വളർത്തുനായ്​യുടെ വീഡിയോ ആണ്​ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്​. ആലപ്പുഴ ചേർത്തല തണ്ണീർമുക്കം സ്വദേശിയായ ആർദ്ര പ്രസാദ്​ പതിവുപോലെ വീട്ടിൽ നൃത്തച്ചുവട്​ വെയ്​ക്കു​േമ്പാളാണ്​ വളർത്തുനായ്​ മിട്ടു 'മീ ടൂ' (ഞാനുമുണ്ട്​) എന്നുപറഞ്ഞ്​ ഒപ്പം കൂടിയത്​.

'ബാഹുബലി'യിലെ 'കണ്ണാ നീ ഉറങ്ങെടാ' എന്ന ഗാനത്തിനൊപ്പം ചുവടുവെയ്​ക്കുന്ന ആർദ്രക്ക്​ പിന്നിൽ താളത്തിനൊത്ത്​ ചുവടുവെയ്​ക്കാൻ ശ്രമിക്കുന്ന മിട്ടു ആണ്​ വീഡിയോയിലുള്ളത്​. ആർദ്രയുടെ സുഹൃത്തുക്കൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തത്. ശ്രീജിത്ത്​ തൃക്കര എന്നയാൾ ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​ത വീഡിയോ മൂന്നുലക്ഷത്തോളം പേരാണ്​ കണ്ടത്​.

Full View

നൃത്തപരിശീലനത്തിനിടെ മിട്ടുവും ഒപ്പം കൂടാറുണ്ടെന്ന് ആർദ്ര പറയുന്നു. വീഡിയോ വൈറലായതോടെ മിട്ടുവിനെ അഭിനന്ദിച്ച്​ നിരവധി സന്ദേശങ്ങളാണ്​ ലഭിക്കുന്നത്​. തയ്യിടവെളി വീട്ടിൽ റിട്ട. പോളിടെക്നിക് അധ്യാപകൻ ടി.കെ. പ്രസാദിന്‍റെയും റിട്ട. കെ.എസ്.ഇ.ബി സീനീയർ സുപ്രണ്ട് ഗംഗയുടെയും മകളാണ് ആർദ്ര. എസ്.സി.എം.എസ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് ആൻഡ്​ ടെക്നോളജിയിൽ രണ്ടാം വർഷ എം.സി.എ വിദ്യാർഥിനിയാണ്.

Tags:    
News Summary - Video of pet dog dancing to a classical number is viral on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.