Posted On
date_range Updated On
date_range ട്രെയ്നിൽ 'കുതിര സവാരി'; കൗതുകത്തോടെ യാത്രക്കാർ
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ സീൽദ-ഡയ്മണ്ട് ഹാർബർ ഡൗൺ ലോക്കൽ ട്രെയ്നിലെ കമ്പാർട്ട്മെന്റിലേക്ക് കയറിയ ആളെ കണ്ട് യാത്രക്കാർ ഒന്ന് ഞെട്ടി. പിന്നെ ആ ഞെട്ടൽ കൗതുകമായി. ഒരു കുതിരയായിരുന്നു അവരുടെ സഹയാത്രികൻ.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഉടമയോടൊപ്പം ട്രെയിൻ കമ്പാർട്ടുമെന്റിൽ നിൽക്കുന്ന കുതിരയുടെ ചിത്രങ്ങളും വൈറലായി. കന്നുകാലി കുഞ്ഞുങ്ങളെ ലോക്കൽ ട്രെയിനിൽ കൊണ്ടുപോകുന്നത് ബംഗാളിലെ ഗ്രാമീണ മേഖലയിൽ പതിവാണെങ്കിലും പൂർണ വളർച്ചയെത്തിയൊരു കുതിര ട്രെയിനിൽ സഞ്ചരിക്കുന്നത് അപൂർവ കാഴ്ചയാണ്. സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയുടെയും ചിത്രങ്ങളുടെയും ആധികാരികത പരിശോധിക്കാൻ ഈസ്റ്റേൺ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.