മോഷ്​ടിച്ച സ്വർണവുമായി 'പരേഡ്​'; കാമറയിൽ കുടുങ്ങി 'കള്ളന്മാർ'

ന്യൂഡൽഹി: അതിസാഹസികമായിട്ടാണ്​ അവർ സ്വർണം 'മോഷ്​ടിച്ചത്'​. എന്നാൽപിന്നെ അത്​ നാലാൾ അറിയ​ട്ടെ എന്ന്​ കരുതി ഒരു 'പരേഡും' നടത്തി. അത്​ കൃത്യമായി കാമറയിൽ കുടുങ്ങുകയും ചെയ്​തു.

ഇത്തിരിക്കുഞ്ഞന്മാരായ 'മോഷണസംഘ'ത്തിന്‍റെ വിഡ​ിയോ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്​. ഒരുപറ്റം ഉറുമ്പുകൾ ഒരു സ്വർണ ചെയ്​ൻ ചുമന്നുകൊണ്ടുപോകുന്ന​ വിഡിയോയാണ്​ ഇത്​.

ഐ.പി.എസ്​ ഓഫിസർ ദിപാൻഷു കബ്രയാണ്​ 'ഏറ്റവും ചെറിയ സ്വർണക്കടത്തുകാർ' എന്ന കുറിപ്പോടെ ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്​. വെറും 15 സെക്കന്‍റ് മാത്രമുള്ള​ വിഡിയോക്ക്​ രസകരമായ കമന്‍റുകളും ലഭിച്ചിട്ടുണ്ട്​.

'സ്വർണക്കടത്തുകാരെ' ശിക്ഷിക്കണമെന്നാണ്​ കമന്‍റുകളിൽ ഉയർന്നുവന്ന പ്രധാന നിർദേശം. ചിലരാക​ട്ടെ, ഇതിനെ ഒരുമയുടെ ഉത്തമ ഉദാഹരണമായും വ്യാഖ്യാനിക്കുന്നുണ്ട്​. ഐ.പി.സിയുടെ ഏത്​ വകുപ്പ്​ അനുസരിച്ച്​ ഇവരെ ശിക്ഷിക്കുമെന്ന സംശയം ഉയർത്തിയവരുമുണ്ട്​. 


Tags:    
News Summary - Video of ants stealing gold has taken over social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.