Posted On
date_range Updated On
date_range ഈ കാറിൻെറ മ്യൂസിക് സിസ്റ്റം വൃത്തിയാക്കുന്നതാരാണെന്ന് നോക്കിക്കേ
തുടച്ചിട്ടും തുടച്ചിട്ടും മതിയാകാത്തതു പോലെ ഒരു കാറിൻെറ മ്യൂസിക് സിസ്റ്റം വൃത്തിയാക്കുന്ന കുട്ടിക്കുരങ്ങൻെറ വിഡിയോ വൈറലാകുകയാണ് സമൂഹ മാധ്യമങ്ങളിൽ. സീസർ ഹെർണാണ്ടോ എന്നയാൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്ന വിഡിയോ ഇതിനകം അരലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്.
ഒരു കാറിലെ മ്യൂസിക് സിസ്റ്റവും ഗൂഗ്ൾ മാപ്പ് സ്ക്രീനും അടക്കമുള്ള ഭാഗം തുണി കൊണ്ട് തുടക്കുന്ന കുരങ്ങനാണ് വിഡിയോയിലുള്ളത്. തുണി തുപ്പൽ കൊണ്ട് നനച്ചും മറ്റും തുടക്കുന്ന കുരങ്ങൻ വൃത്തിയായത് മതിയോ എന്ന മട്ടിൽ വിഡിയോ എടുക്കുന്നയാളെ നോക്കുന്നതും കാണാം.
🙉 🙈 🙊 pic.twitter.com/vcr8rb2abY
— César Hernando Castellanos Orozco (@castellanosce_) August 4, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.