കുടുംബം പോറ്റാൻ സോക്​സ്​ വിൽക്കുന്ന ബാല​െൻറ വിഡിയോ വൈറൽ; സഹായവാഗ്​ദാനവുമായി മുഖ്യമന്ത്രിയുടെ വിളിയെത്തി

ലുധിയാന: കുടുംബത്തെ സഹായിക്കാൻ ലുധിയാനയിലെ റോഡുകളിൽ സോക്സ് വിൽക്കുന്ന 10 വയസ്സുകാര​െൻറ വിഡിയോ വൈറലായതോടെ സഹായവുമായി മുഖ്യമന്ത്രിയടക്കം രംഗത്തെത്തി. കുടുംബത്തെ പോറ്റാനായി സ്​കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചാണ്​​ ജോലിക്കിറങ്ങിയതെന്ന്​ വിഡിയോയിൽ പത്ത്​ വയസ്സുകാരനായ വാൻഷ്​ സിങ്​ പറയുന്നുണ്ട്​. കൂടാതെ ത​െൻറ വിഡിയോ ഷൂട്ട് ചെയ്ത ഉപഭോക്താവ്​ അധികമായി നൽകിയ 50 രൂപ അവൻ നിരസിക്കുന്നതും കാണാം.

വിഡിയോ വൈറലായതോടെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്​ കുട്ടിയെ വിഡിയോ കോൾ ചെയ്യുകയും കുടുംബത്തിന് സഹായം പ്രഖ്യാപിക്കുകയും ചെയ്തു. 50 രൂപ അധികം നൽകിയത്​ നിരസിച്ച കുട്ടിയുടെ ആത്മാഭിമാനവും അന്തസ്സും മതിപ്പുളവാക്കുന്നതാണെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

കുടുംബത്തിന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപക്ക്​ പുറമെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വാൻഷ് സിങ്ങിനെ ജില്ലാ ഭരണകൂടം വീണ്ടും സ്‌കൂളിൽ പ്രവേശിപ്പിക്കും. നേരത്തെ​ പഠിച്ച സ്കൂളിൽ തന്നെ വീണ്ടും ചേരുന്നുണ്ടെന്ന്​ ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ലുധിയാന ഡി.സിയോട്​ നിർദേശിച്ചു. കുട്ടിയോട്​ സംസാരിക്കുന്ന വിഡിയോയും അമരീന്ദർ സിങ്​ പങ്കുവെച്ചിട്ടുണ്ട്​.

വിഡിയോ ദശലക്ഷക്കണക്കിന്​ ആളുകളാണ്​​ രണ്ട്​ ദിവസം​ കൊണ്ട്​ കണ്ടത്​. കുട്ടിയുടെ സത്യസന്ധതയെയും അന്തസ്സിനെയും ആളുകൾ പ്രശംസിച്ചു. വാൻഷി​െൻറ അച്ഛൻ പരംജിത്തും സോക്സ് വിപ്പനക്കാരനാണ്​. മാതാവ്​ റാണി വീട്ടമ്മയാണ്. വാൻഷിന് മൂന്ന് സഹോദരിമാരും ഒരു ജ്യേഷ്ഠനുമുണ്ട്. ഹൈബൊവാൾ പ്രദേശത്ത് വാടകക്കാണ്​ ഇവരുടെ താമസം.

Tags:    
News Summary - Video of a boy selling socks to feed his family goes viral; The Chief Minister called with a promise of help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.