ട്രംപ്​ ബൈഡനോട്​ തോറ്റു; ട്രോളുകളുടെ കെട്ടഴിച്ച്​ നെറ്റിസൺസ്​

യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഡോണൾഡ്​ ട്രംപിനെ വീഴ്​ത്തി ജോ ബൈഡൻ 46ാമത്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതോടെ വിശ്രമമില്ലാതായിരിക്കുന്നത്​ ട്രോളൻമാർക്കാണ്​. ട്രംപിന്​ വേണ്ടി കരുതിവെച്ച ട്രോളുകളെല്ലാം കെട്ടഴിച്ച വിട്ടിരിക്കുകയാണ്​ നെറ്റിസൺസ്​. സെലിബ്രിറ്റികളും കിട്ടിയ അവസരം മുതലാക്കിയിട്ടുണ്ട്​. ലോകപ്രശസ്​ത ബാസ്​കറ്റ്​ബാൾ താരം ലെബ്രോൺ ജെയിംസും ട്രംപിനെ ട്രോളിയവരിൽ ​പെടും.

ബെയ്​ഡൻ ട്രംപിനെ മറികടന്ന്​ ബാസ്​കറ്റിൽ ബോളിടുന്ന ട്രോളാണ്​ അദ്ദേഹം പങ്കുവെച്ചത്​. 2016ലെ എൻ. ബി.എ ഫൈനലിൽ ആന്ദ്രെ ഇഗ്വൊഡാലയെ മറികടന്ന്​ ലെബ്രോൺ ജെയിംസ്​ സ്​കോർ ചെയ്യുന്ന ചിത്രത്തിൽ തലകൾ മാറ്റിയാണ്​ അദ്ദേഹം ട്രോളുണ്ടാക്കിയത്​. എന്തായാലും ട്വിറ്ററിൽ ഫോ​േട്ടാ വൈറലായിട്ടുണ്ട്​. 






Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.