Posted On
date_range Updated On
date_range ബോട്ടിൽ നിന്നും ചാടി പുഴയിലൂടെ നീന്തിരക്ഷപ്പെടുന്ന കടുവ; വൈറലായി വിഡിയോ
കൊൽക്കത്ത: പ്രേക്ഷകരെ എന്നും ആകർഷിക്കുന്നതാണ് കടുവയെക്കുറിച്ചുള്ള വിഡിയോകൾ. എന്നാൽ പശ്ചിമബംഗാളിൽ നിന്നുള്ള ഈ വിഡിയോ വൈറലായിരിക്കുന്നത് അതിന്‍റെ വ്യത്യസ്തത കൊണ്ടാണ്.
സുന്ദർബനിൽ നിന്നുള്ള ഈ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത് ഐ.എഫ്.എസ് ഓഫിസറായ പ്രവീൺ കസ്വാനാണ്.
പുലിയ പിടികൂടിയ ശേഷം തുറന്നുവിടുന്നതാണ് വിഡിയോയിൽ പകർത്തിയിരിക്കുന്നത്. ബോട്ടിൽ നിന്നും വെള്ളത്തിലേക്ക് എടുത്തുചാടുന്ന കടുവ നീന്തിപ്പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.
50000ത്തോളം പേർ ഇതുവരെ വിഡിയോ കണ്ടുകഴിഞ്ഞു. ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിലെ റിച്ചാർഡ് പാർക്കറെ അനുസ്മരിപ്പിക്കുന്നതാണ് വിഡിയോയെന്ന് നെറ്റിസൺസ് അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.