നിങ്ങൾക്കിത്​ കാണാം; മണവാളന്‍റെയും മണവാട്ടിയുടെയും വടംവലി, ഷൈജു ദാമോദരന്‍റെ കമന്‍ററിയും -വൈറലായി സേവ് ദ ഡേറ്റ് വിഡിയോ

'അങ്കം തുടങ്ങുകയായി. ഉശിരോടെ രണ്ട്​ ടീമുകളും. പിറകോട്ട്​ പോകുന്നവർ മാത്രം ജയിക്കുന്ന ലോകത്തിലെ ഏക കായിക വിനോദം-വടംവലി. ഇവിടെ ആര്​ പിന്നോട്ട്​ പോകും, ആര്​ ജയിക്കും...'- ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ, വടംവലി മത്സരത്തിന്‍റെ ആവേശം വാക്കുകളിലൂടെ പകർന്ന്​ കാണികളെ ഹരം കൊള്ളിക്കുകയാണ്​ ഷൈജു ദാമോദരൻ.

ശരിക്കുള്ള വടംവലി മത്സരത്തിനല്ല, ഒരു സേവ്​ ദ ഡേറ്റ്​ വിഡിയോക്ക്​ വേണ്ടിയാണ്​ ഷൈജുവിന്‍റെ ഇൗ കമന്‍ററിയെന്ന്​ മാത്രം. അൽപ വസ്​ത്രം ധരിച്ചുള്ള സേവ്​ ദ ഡേറ്റ്​ ഫോ​ട്ടോഷൂട്ടുകൾ കണ്ട്​ മടുത്ത മലയാളികൾക്ക്​ മുന്നിലേക്ക്​ വ്യത്യസ്​തമായ ഒരു വിഡിയോയുമായിട്ടാണ്​ ഫോട്ടോഗ്രഫർ മിഥുൻ ദേവ് എത്തുന്നത്​. ശരത്​, അമൃത എന്നിവരുടെ സേവ്​ ദ ഡേറ്റ്​ വിഡിയോ ആണ്​ പുതുമയുള്ള അവതരണം കൊണ്ടും ഷൈജുവിന്‍റെ തനത് ശൈലിയിലുള്ള കമന്‍ററി​ കൊണ്ടും ശ്രദ്ധേയമായിരിക്കുന്നത്​.

'പളപളാ മിന്നുന്ന പച്ചമുണ്ടിൽ വിജയം തങ്ങള്‍ക്കു തന്നെയെന്നുറപ്പിച്ച് കടന്നുവരുന്നത് ടീം മണവാളൻ. പച്ചമുണ്ട് കൊണ്ട് തങ്ങളുടെ മനക്കരുത്തിനെ വെല്ലുവിളിക്കാനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച്, തോൽവിയെന്നത് വെറും കേട്ടുകേൾവിയാണെന്ന സൂചന നൽകിക്കൊണ്ട് ചുവപ്പിന്‍റെ ചോരത്തിളപ്പില്‍ പോർക്കളത്തിലേക്ക് ടീം മണവാട്ടി...' എന്നിങ്ങനെ ആവേശം കൊള്ളിക്കുന്ന ഷൈജുവിന്‍റെ കമന്‍ററിയിലൂടെയാണ്​ വിഡിയോ പുരോഗമിക്കുന്നത്​. പശ്​ചാത്തലത്തിൽ വടംവലി മത്സരം പ്രമേയമായ 'ആട്​' സിനിമയിലെ പാട്ടും ഉണ്ട്​.

വടംവലിക്കിടെ എല്ലാവരെയും കബളിപ്പിക്കാൻ മണവാളൻ വീഴുന്നതും മണവാട്ടിയടക്കമുള്ളവർ ആശങ്കയോടെ ഓടിയെത്തു​േമ്പാൾ ഡാൻസ്​ കളിക്കുന്നതുമൊക്കെ വിഡിയോയിലുണ്ട്​. പിന്നീട്​ അമ്മ ഉറക്കത്തിൽ നിന്ന്​ വിളിച്ചുണർത്ത​ു​േമ്പാളാണ്​ ഇതെല്ലാം മണവാളൻ സ്വപ്​നം കണ്ടതാണെന്ന്​ പ്രേക്ഷകർ അറിയുന്നത്​. ​ 

Full View

Tags:    
News Summary - The wedding tug of war save the date video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.