ഫാത്തിമ തസ്കിയ

രാത്രി വിഡിയോ കോൾ ചെയ്ത് തല്ലുകൂടാൻ ഇനി ദീദി വരില്ലല്ലോ; സ്വർഗത്തിലിപ്പോൾ ഗസ്സയിലെ മക്കൾ പറന്ന് കളിക്കുന്നുണ്ടാകും, അവരുടെ അടുത്തേക്ക് പോയ്ക്കോ...

എന്നും രാത്രി വിഡിയോ കോൾ ചെയ്ത് ഒന്നും രണ്ടും പറഞ്ഞ് തല്ലുകൂടി കോൾ കട്ടാക്കാൻ ഇനി ദീദി വരില്ലെന്നും സ്വർഗത്തിൽ പറന്ന് കളിക്കുന്ന ഗസ്സയിലെ മക്കളുടെ അടുത്തേക്ക് ദീദിയും പോയ്ക്കോയെന്നും വാഹനാപകടത്തിൽ മരിച്ച ഫാത്തിമ തസ്കിയയെ പറ്റി ​സഹോദരി തബ്ഷിറ സലാം. സലാം ചൊല്ലി തുടങ്ങി എഴുതിയ കുറിപ്പിൽ തസ്കിയ ബാക്കിവെച്ചു പോയ സ്വപ്നങ്ങളെ കുറിച്ചും അവളുടെ നിശ്ചയ ദാർഢ്യത്തെ കുറിച്ചും പറയുന്നുണ്ട്.

നെയ്തു കൂട്ടിയ സ്വപ്നങ്ങൾ ബാക്കിയിരിക്കെ നീ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി പോയല്ലേ. വീട്ടിൽ ആദ്യമായി പന്തൽ കെട്ടുന്നതും അത് ദീദിന്റെ കല്ല്യാണത്തിനാവുമെന്നും അത്‌ എങ്ങനെയിരിക്കുമെന്നും തുടങ്ങി നമ്മൾ കുറേ പറയാറില്ലായിരുന്നോ..? ഇന്നലെ ഇവിടെ ആദ്യമായി പന്തൽ കെട്ടി പക്ഷെ അത് ദീദി കണ്ടില്ലെന്ന് മാത്രം 24 മണിക്കൂറോളം ദീദിനെ വീട്ടിൽ കിടത്തിയിട്ടും അഞ്ച് മിനുട്ട് വിടവില്ലാതെ മയ്യത്ത് നമസ്ക്കാരങ്ങൾ നടന്നു കൊണ്ടേയിരുന്നു. നെയ്തു കൂട്ടിയ സ്വപ്നങ്ങൾ ബാക്കിയിരിക്കെയാണ് നീ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി പോയത്. ഏത് പ്രതിസന്ധിയെയും കരുത്തോടെ നേരിട്ട് എങ്ങും ‘വാപ്പാന്റെ മോൾ’ എന്ന് മുദ്രകുത്തപ്പെട്ടവൾ എന്നും ഞങ്ങൾക്ക് തണലായ് നിന്നവൾ മുന്നോട്ടു വെച്ച കാലുകൾ പിന്നോട്ടില്ല എന്ന ദീദിന്റെ വാക്കുകൾ ഇപ്പൊഴും കാതുകളിൽ അലയടിക്കുന്നുണ്ടെന്നും സഹോദരി കുറിപ്പിൽ പങ്കുവെക്കുന്നു.

Full View

ഒരു നോക്ക് കണ്ടിട്ടോ പരിചയപ്പെട്ടിട്ടോ ചെയ്തിട്ടില്ലെങ്കിലും ദീദിന്റെ വാക്കുകൾ കൊണ്ടും സംസാരം കൊണ്ടും എഴുത്തു കൊണ്ടും മാത്രം മനസ്സിൽ ഇടം പിടിച്ച എത്രയോ പേരുണ്ട്. ദീദിക്ക് അറിയുന്നതും അറിയാത്തതുമായി ആയിരങ്ങളാണ് ദീദിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ എഴുതി കൊണ്ടിരിക്കുന്നത്. എല്ലാവർക്കും ദീദി പ്രിയപ്പെട്ടവളായിരുന്നു. അവസാനമായി ഒരു നോക്ക് കാണാനെത്തിയ ഓരോരുത്തരുടെയും മുഖത്ത് അത് പ്രകടമായിരുന്നു. എന്നും രാത്രി വീഡിയോ കാൾ ചെയ്ത് ഒന്നും രണ്ടും പറഞ്ഞ് തല്ലുകൂടി കാൾ കട്ടാക്കുന്നത് നമുക്ക് പതിവല്ലായിരുന്നോ? ഇനി ദീദി വിളിക്കില്ലാല്ലേ.

വാപ്പ വന്നിട്ട് ചെയ്യാൻ ബാക്കി വെച്ച സ്വപ്നങ്ങൾ എത്രയെത്ര ബാക്കിയാണ്. വാപ്പാക്ക് ജാമ്യം കിട്ടി ജയിലിൽ നിന്നും കൊണ്ട് വരുന്നത് മുതൽ നമ്മൾ നെയ്ത് കൂട്ടിയ സ്വപ്നങ്ങൾ എത്രയായിരുന്നു. നമ്മൾ ആറ് പേർ ഇന്നലെ അവസാനമായ് ഒരുമിച്ച് കൂടി ദീദിയേ. ഓർമവെച്ച കാലം മുതൽ നമ്മൾ എല്ലാവരും ഒരുമിച്ച് കൂടിയാൽ അവിടെ കളിയായി, ചിരിയായി, പരസ്പരം പാരവെക്കലായി.എന്നാൽ ആദ്യമായി നമുക്കിടയിൽ ഇന്നലെ മൗനം തളം കെട്ടി.അത് പുഞ്ചിരി തൂകി നിശ്ചലമായി കിടക്കുന്ന ദീദിനെ കണ്ടായിരുന്നു. സ്വർഗത്തിലേക്ക് പോകുവാനുള്ള സന്തോഷവും തിടുക്കവും ആ പൂമുഖത്ത് പ്രകടമായിരുന്നു..സ്വർഗത്തിലിപ്പോൾ ഗസ്സയിലെ മക്കൾ നിറഞ്ഞ് പറന്ന് കളിക്കുന്നുണ്ടാവും.ദീദിയും സന്തോഷത്തോട് കൂടി അവരടുത്തേക്ക് പൊക്കോ. നമുക്ക് ജന്നാത്തുൽ ഫിർദൗസിൽ വെച്ച് കാണാം. അസ്സലാമു അലൈക്കും എന്ന് പറഞ്ഞാണ് കുറിപ്പവസാനിപ്പിക്കുന്നത്.

പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന്റെ മകളാണ് ഫാത്തിമ തസ്‌കിയ (24). കോഴിക്കോട് മെഡിക്കൽ കോളജിലെ മൂന്നാം വർഷം എം.ബി.ബി.എസ് വിദ്യാർഥിനിയായിരുന്ന തസ്‌കിയ മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. പിണങ്ങോട് നിന്ന് പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌കിയയും കൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽനിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന അജ്മിയക്ക് ഗുരുതര പരിക്കേറ്റു. അജ്മിയ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Full View

Tags:    
News Summary - Sister's note about Taskia who died in a car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.