ഒരൊറ്റ കട്ട് ഇല്ലാത്ത ആക്ഷനിൽ രണ്ട് ഹൃദയങ്ങളെ ഒന്നാക്കാൻ അവർ കൈകോർത്താടിയപ്പോൾ കേരളം അതേറ്റെടുത്തു. വിവാഹ വിഡിയോകളും പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകളുമൊക്കെ വ്യത്യസ്തമാക്കുന്നതിൽ കടുത്ത മത്സരമാണ് ഫോട്ടോഗ്രാഫർമാർക്കിടയിലും വിഡിയോ പ്രൊഡക്ഷൻ ഹൗസുകൾക്കിടയിലും നടക്കുന്നത്. ഇത്തരത്തിലൊരു വ്യത്യസ്തതയുമായി സമൂഹ മാധ്യമങ്ങളിൽ കൈയടി നേടുകയാണ് ഒരു വിവാഹാഘോഷ ഡാൻസിന്‍റെ വിഡിയോ.
വധുവിന്‍റെ വീട്ടിൽ കല്യാണത്തലേന്ന് നടന്ന ഡാൻസ് ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 'പട്ടാളം' സിനിമയിലെ 'വെണ്ണക്കല്ലിൽ നിന്നെകൊത്തീ വെള്ളിപ്പൂന്തിങ്കൾ/ കണ്ണിൽ കണ്ണിൽ നാണിച്ചെത്തീ നക്ഷത്രപ്പക്ഷീ' എന്ന ഗാനത്തിനനുസരിച്ചാണ് വധു അനിഴ അടക്കമുള്ളവർ നൃത്തച്ചുവടുകൾ വെക്കുന്നത്. klik by sithara photography യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോ ആണ് വൈറലായത്. സ്കൈലാർക്ക് പിക്ചേഴ്സ് എന്റർടെയ്ൻമെന്റ് ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോ 8.42 ലക്ഷം പേരാണ് കണ്ടത്.
ഡാൻസ് വിഡിയോയേക്കാൾ ഹിറ്റായി അതിന്‍റെ മേക്കിങ് വിഡിയോ. പത്ത് ലക്ഷത്തിലധികം പേരാണ് മേക്കിങ് വിഡിയോ കണ്ടത്. നൃത്തം ചെയ്യുന്നവരെ കൃത്യ സ്ഥലങ്ങളിൽ വിന്യസിപ്പിച്ചും അവരുടെ ചുവടുകൾ വരുേമ്പാൾ അവിടേക്ക് കൃത്യമായി കാമറ ചലിപ്പിച്ചുമുള്ള മേക്കിങ് വിഡിയോ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ഹിമൽ മോഹനാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശരത്ത് സുന്ദർ, എൻ. അഭിജിത്ത് മോഹനൻ എന്നിവർ കൊറിയോഗ്രാഫി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.