പല്ലുകളും കാലും! താറാവിനെപ്പോലെയുള്ള ദിനോസറിനെ കണ്ടെത്തി ശാസ്ത്രലോകം

സമൂഹമാധ്യമങ്ങളിൽ  ഇപ്പോൾ ഇടംപിടിക്കുന്നത് താറാവിന്റെ രൂപസാദൃശ്യമുള്ള ദിനോസറിന്റെ ചിത്രങ്ങളാണ്. മംഗോളിയയിലെ ഒംനോഗോവി പ്രവിശ്യയിലാണ് ഈ അത്ഭുത ജീവിയുടെ ഫോസിൽ കണ്ടെത്തിയത്.  'നിരവധി പല്ലുകളുള്ള നീന്തൽ വേട്ടക്കാരൻ' എന്നർഥമുള്ള 'നാറ്റോവെനേറ്റർ പോളിഡോണ്ടസ്'  എന്നാണ് പേര് നൽകിയിരിക്കുന്നത്.

 

യങ്-നാം ലീ എന്ന ശാസ്ത്രജ്ഞനും സഹപ്രവർത്തകരുമാണ് പുതിയ വിഭാഗം ജീവിവർഗത്തെ കണ്ടെത്തിയത്.  രണ്ട് കാലുകളാണ് ഇവക്കുള്ളത്.  കാലുകളിൽ പക്ഷികൾക്ക് സമാനമായ മൂന്ന് വിരലുകൾ, താറാവിനെ പോലെയുളള കഴുത്ത്, വാലുവരെ നീളുന്ന വാരിയെല്ലുകൾ, നീണ്ട താടിയിൽ നിറയെ പല്ലുകൾ എന്നിവയാണ് പ്രത്യേകത. 

ഉഭയ ജീവികളായ ഇവക്ക് മുങ്ങാംകുഴിയിടുന്ന പക്ഷികളോട് സാമ്യമുണ്ട്. ഇരുകാലുകളിൽ നടക്കുന്ന മാംസഭോജികളായ ദിനോസറുകളോട് സാമ്യമുള്ള ജീവിവർഗത്തെ ആദ്യമായാണ് കണ്ടെത്തുന്നത്. 

Tags:    
News Summary - Scientists discover new fossilised duck-like dinosaur that could swim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.