യൂനിഫോമും വാട്ടർ ബോട്ടിലുമണിഞ്ഞ് 50 വർഷങ്ങൾക്കിപ്പുറം ഒരു സ്കൂൾ റീയൂനിയൻ: വൈറൽ വിഡിയോ

തങ്ങൾ പഠിച്ച പഴയ സ്കൂളിൽ വിദ്യാർഥികളുടെ വേഷത്തിൽ, സ്കൂൾ ബാഗുകളും കുട്ടികളുടെ വാട്ടർ ബോട്ടിലുകളും തൂക്കി ഒത്തുകൂടിയപ്പോൾ ആ ബാല്യകാല സുഹൃത്തുക്കൾ അഞ്ച് പതിറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു. അവിടെ ചെലവഴിച്ച പഴയ സന്തോഷകരമായ നാളുകൾ അവർ അങ്ങനെ വീണ്ടും പുനഃസൃഷ്ടിച്ചു. രാകേഷ് നഗർ എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ അവിസ്മരണീയമായ ഒത്തുചേരലിന്‍റെ വിഡിയോ പങ്കുവെച്ചത്.

1976 ബാച്ചിലെ ബാല്യകാല സുഹൃത്തുക്കളാണ് അവർ കുട്ടിക്കാലം ചെലവഴിച്ച അതേ സ്കൂളിൽ വീണ്ടും ഒന്നിച്ചുചേർത്തത്. വിഡിയോയിൽ, പഴയ സ്കൂൾ യൂനിഫോമിനെ ഓർമിപ്പിക്കുന്ന തരത്തിൽ ഫോർമൽ ഷർട്ടും ട്രൗസറും ധരിച്ചാണ് സംഘം സ്കൂളിലെത്തിയത്. തോളിൽ ബാഗുകളും കഴുത്തിൽ വർണാഭമായ കുട്ടികളുടെ വാട്ടർ ബോട്ടിലുകളും ഉണ്ടായിരുന്നു.

സ്കൂൾ ഗേറ്റ് കടന്ന നിമിഷം കഴിഞ്ഞുപോയ വർഷങ്ങളത്രയും മാഞ്ഞുപോയതുപോലെ തോന്നിയ അവർ മുഖത്ത് വലിയ പുഞ്ചിരിയോടെ, ചിരിച്ചും സന്തോഷിച്ചും തങ്ങളുടെ സ്കൂൾ കാലം ചെലവഴിച്ച ഇടത്തേക്ക് അവർ ഓടിക്കയറി. തുടർന്ന് കുട്ടിക്കാലത്ത് കളിച്ചിരുന്ന കളികളും വിനോദങ്ങളും അവർ വീണ്ടും പുനഃസൃഷ്ടിച്ചു. പിന്നീട് അവർ വരിവരിയായി നിന്ന് സ്കൂൾ മൈതാനത്ത് കളിക്കാറുള്ള പ്രിയപ്പെട്ട 'ട്രെയിൻ' ഡാൻസ് കളിക്കുകയും ഒന്നിച്ച് സന്തോഷിക്കുകയും ചെയ്തു.

ആ സുഹൃത്തുക്കളെ സംബന്ധിച്ച് ഇത് വെറുമൊരു ഒത്തുചേരൽ മാത്രമായിരുന്നില്ല. ഇത്തവണ, അവർക്കിടയിൽ 50 വർഷത്തെ സുന്ദരമായ ഓർമകൾ കൂട്ടുണ്ടായിരുന്നുവെന്ന് മാത്രം.

Tags:    
News Summary - school reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.