അണലിയിലും 'സയാമീസ്​'- മഹാരാഷ്​ട്രയിൽ കണ്ടെത്തിയ അണലിക്ക്​ രണ്ടുതല

മുംബൈ: ഒരു തലയുളള അണലി തന്നെ അപകടകാരിയാണ്​. അപ്പോൾ രണ്ടുതല ആയാലോ. അത്തരത്തിൽ തലകൾ കൂടിച്ചേർന്ന 'സയാമീസ്​ അണലി​'യെയാണ്​ കഴിഞ്ഞ ദിവസം മഹാരാഷ്​ട്രയിൽ കണ്ടെത്തിയത്​. വ്യാഴാഴ്​ച കല്യാണിൽ നിന്ന്​ കണ്ടെത്തിയ പാമ്പിനാണ്​ രണ്ട്​ തലയുള്ളത്​. അണലി വര്‍ഗത്തിലുള്ള പാമ്പിന്‍കുഞ്ഞിന് 11 സെൻറിമീറ്റര്‍ നീളവും ഇരുതലകള്‍ക്കും രണ്ട് സെൻറിമീറ്റര്‍ വീതവും നീളമുണ്ട്.

കല്യാണിലെ താമസക്കാരനായ ഡിംപിള്‍ ഷായാണ് ഇൗ ഇരട്ടത്തലയൻ അണലിയെ കണ്ടെത്തിയത്. ഉടൻ വിവരം ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുകയും അവർ അണലിക്കുഞ്ഞിനെ ഹാഫ്കിന്‍ ഇൻസ്​റ്റിറ്റ്യൂട്ടിന് കൈമാറുകയും ചെയ്​തു. ഇന്ത്യന്‍ ഫോറസ്​റ്റ്​ സർവിസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ഇൗ പാമ്പി​െൻറ വിഡിയോ ട്വിറ്ററില്‍ പോസ്​റ്റ്​ ചെയ്തു. 'അപകടം ഇരട്ടിയാണ്' എന്ന തലക്കെട്ടും അദ്ദേഹം വിഡിയോക്ക്​ നൽകി.

ഏറ്റവും അപകടകാരിയായ പാമ്പാണ്​ അണലിയെന്നും ജനിതകവൈകല്യമാണ് ഇരുതലയുള്ള പാമ്പുണ്ടാകാന്‍ കാരണമെന്നും ഇവയ്ക്ക് അതിജീവനസാധ്യത കുറവാണെന്നും അദ്ദേഹം അടിക്കുറിപ്പിൽ കുറിച്ചു. ഇന്ത്യയില്‍ കാണപ്പെടുന്ന വിഷപ്പാമ്പുകളില്‍ ഏറ്റവും ഉഗ്രവിഷമുള്ളവയാണ് അണലികള്‍. കൂടാതെ രാജ്യത്ത് പാമ്പുകടിയേറ്റുള്ള മരണത്തിലധികവും സംഭവിക്കുന്നത്​ അണലിയുടെ കടിയേറ്റാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.