അൽപം 'മോടി'യിലാണ്​ ഇവരുടെ വാസം-മയിലുകൾക്ക്​ ഭക്ഷണം കൊടുക്കുന്ന വിഡിയോ പങ്കുവെച്ച് മോദി

ന്യൂഡല്‍ഹി: ദേശീയ പക്ഷിയല്ലേ. അപ്പോൾ പിന്നെ ഭക്ഷണം നൽകാൻ പ്രധാനമന്ത്രിയല്ലാതെ മറ്റാര്​? ഔദ്യോഗിക വസതിയില്‍വെച്ച് മയിലുകൾക്ക്​ ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചപ്പോൾ പലരുടെയും മനസ്സിലുയർന്ന ചോദ്യമാണിത്​. 'അമൂല്യമായ നിമിഷങ്ങള്‍' എന്ന അടിക്കുറിപ്പോടെയാണ്​ മോദി ഇൻസ്​റ്റഗ്രാമിലും ട്വിറ്ററിലും വിഡിയോ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. വിഡിയോയ്‌ക്കൊപ്പം മയിലിനെ വർണിക്കുന്ന ഹിന്ദി കവിതയുടെ വരികളും ഉണ്ട്.

പ്രഭാത വ്യായാമങ്ങൾക്കിടെ പ്രധാനമന്ത്രി മയിലുകൾക്ക്​ ഭക്ഷണം കൊടുക്കുന്നതും പീലി വിടർത്തിയ മയിലിന്​ അരികിലുടെ അദ്ദേഹം നടക്കുന്നതും എല്ലാം 1.47 മിനിട്ട്​ വിഡിയോയിലുണ്ട്​. പ്രഭാത നടത്തത്തിനും വ്യായാമത്തിനും ശേഷം മയിലുകൾക്ക്​ ഭക്ഷണം കൊടുക്കുന്നത്​ പ്രധാനമന്ത്രിയുടെ പതിവാണെന്ന്​ അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഒൗദ്യോഗിക വസതിക്ക് സമീപം പക്ഷികള്‍ക്ക് കൂടൊരുക്കാനായി ഗ്രാമപ്രദേശങ്ങളില്‍ കാണുന്നത് പോലെ സ്വാഭാവിക രീതിയിലുള്ള വാസസ്ഥലങ്ങള്‍ മോദി സജ്ജീകരിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. ഒരു മണിക്കൂറിനുള്ളിൽ രണ്ടര ലക്ഷത്തോളം പേരാണ്​ ട്വിറ്ററിൽ വിഡിയോ കണ്ടിരിക്കുന്നത്​. 



Tags:    
News Summary - Prime Minister Narendra Modi feeds peacocks in new video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.