പൊരിവെയിലത്ത് കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഛത്തീസ്ഗഡിലെ ഡി.എസ്.പി ശിൽപ സാഹു ആണ് വെയിലും ചൂടും വകവെക്കാതെ ജനങ്ങളോട് കോവിഡ്കാല സുരക്ഷകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് നിരത്തിൽ സജീവമായിട്ടുള്ളത്. കൈയിൽ ലാത്തിയുമേന്തി ട്രാഫിക് നിയന്ത്രിക്കുകയും വാഹനങ്ങളിൽ എത്തുന്നവരോട് വിവരങ്ങൾ ആരായുകയും ചെയ്യുന്ന ശിൽപയാണ് വിഡിയോയിലുള്ളത്.
തന്‍റെ ആരോഗ്യം പോലും വകവെക്കാതെ നിയമങ്ങൾ പാലിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന ശിൽപയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്്. സംസ്ഥാനത്തെ മുതിർന്ന ഐ.എ.എസ് ഓഫിസറായ ദീപാൻശു കബ്ര അടക്കമുള്ളവർ ശിൽപയുടെ കർത്തവ്യബോധത്തെ അഭിനന്ദിച്ചു. ഛത്തീസ്ഗഡിലെ ബസ്താർ ഡിവിഷനിലെ ദന്തേവാഡയിലെ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശത്താണ് ശിൽപ ഡ്യൂട്ടി ചെയ്യുന്നത്.
അഞ്ച് മാസം ഗർഭിണിയാണിപ്പോൾ ശിൽപ. ഡി.സി.പി ദേവാൻശ് സിങ് റാത്തോഡ് ആണ് ശിൽപയുെട ഭർത്താവ്. 2019 ജൂണിലായിരുന്നു ഇവരുടെ വിവാഹം. ഇരുവരും ഒരുമിച്ച് നക്സൽ ഓപറേഷന് നേതൃത്വം നൽകുന്നത് നേരത്തേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.