കൊലയാളി തിമിംഗലങ്ങൾ പിന്നാലെ; രക്ഷതേടി ബോട്ടിലേക്ക് ചാടിക്കയറി കുഞ്ഞു പെൻഗ്വിൻ -വിഡിയോ

കൊലയാളി തിമിംഗലങ്ങൾ നാലുപാടുനിന്നും ആക്രമിക്കാനെത്തുമ്പോൾ ഇത്തിരിപ്പോന്ന പെൻഗ്വിന് എന്തു ചെയ്യാനാവും. കുറച്ചു നേരം നീന്തി നോക്കും. പക്ഷേ, തിമിംഗലങ്ങളിൽ നിന്ന് രക്ഷ നേടാൻ അത് മതിയാവില്ല. പിന്നെ, മുന്നിൽ കാണുന്ന ഏതൊരു മാർഗവും രക്ഷക്കായി സ്വീകരിക്കുക മാത്രമാണ് വഴി. തിമിംഗലങ്ങളുടെ പിടിയിൽ നിന്ന് രക്ഷ നേടാനായി ടൂറിസ്റ്റ് ബോട്ടിലേക്ക് ചാടിക്കയറിയ പെൻഗ്വിന്‍റെ ദൃശ്യങ്ങൾ വൈറലാവുകയാണ്.

അന്‍റാർട്ടിക്ക മേഖലയിലെ ഗെർലാഷെ കടലിടുക്കിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. സഞ്ചാരിയായ മാറ്റ് കാർസ്റ്റനും ഭാര്യ അന്നയുമാണ് ദൃശ്യം പകർത്തിയത്. ഒരു കൂട്ടം തിമിംഗലങ്ങളുടെ വായിൽ നിന്ന് രക്ഷപ്പെടാനായി വേഗത്തിൽ നീന്തുന്ന പെൻഗ്വിനാണ് ആദ്യം ഇവരുടെ കണ്ണിൽ പെട്ടത്. തൊട്ടടുത്തു കൂടി ഒരു ഡിങ്കി ബോട്ടിൽ ടൂറിസ്റ്റുകൾ കടന്നുപോകുന്നുണ്ടായിരുന്നു.

ബോട്ടിന് നേരെ നീന്തിയടുത്ത പെൻഗ്വിന്‍റെ ആദ്യ ചാട്ടം പിഴച്ച് വെള്ളത്തിലേക്ക് തന്നെ വീണുവെങ്കിലും രണ്ടാമത്തെ ചാട്ടത്തിന് കൃത്യമായി ബോട്ടിനകത്തെത്തി. ഇരയെ നഷ്ടമായ തിമിംഗലങ്ങൾ വന്ന വഴി സ്ഥലംവിട്ടു. സഞ്ചാരികൾക്ക് നടുവിൽ ആശ്വാസത്തോടെ അൽപ്പസമയം ചെലവിട്ട ശേഷം, തിമിംഗലങ്ങൾ പോയെന്ന് ഉറപ്പാക്കി പെൻഗ്വിൻ വീണ്ടും വെള്ളത്തിലേക്ക് തന്നെ ഊളിയിട്ടു.

2019 നവംബറിലാണ് വിഡിയോ ചിത്രീകരിച്ചത്. ഈയിടെ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ വൈറലാവുകയായിരുന്നു. 

Full View

Tags:    
News Summary - Penguin Escapes Killer Whales in Antarctica by Jumping onto Tourist Boat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.