ഈ ഫോ​ട്ടോയിൽ കാണുന്ന പ്രശസ്​തനായ രാഷ്​ട്രീയ നേതാവിനെ തിരിച്ചറിയാമോ?-ഇൻറർനെറ്റിൽ വൈറലായി ഫോ​ട്ടോ

ന്യൂഡൽഹി: ഈ ഫോ​ട്ടോയിൽ കാണുന്ന രാജ്യത്തെ പ്രശസ്​തനായ രാഷ്​ട്രീയ നേതാവിനെ ഊഹിച്ച്​ പറയാമോ. ആരാണെന്നല്ലേ?.

നാഷനൽ കോൺഫറൻസ്​ നേതാവും ജമ്മു കശ്​മീർ മുൻ മുഖ്യമ​ന്ത്രിയുമായ ഉമർ അബ്​ദുല്ലയാണ്​ ഫോ​ട്ടോയിലെ ചുള്ളൻ ചെക്കൻ. ഉമറി​ന്‍റെ സഹോദരി സഫിയ അബ്​ദുല്ല ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണിത്​. ത​ന്‍റെ മുതിർന്ന സഹോദര​​ന്‍റെ 51ാം പിറന്നാൾ ദിവസമാണ്​ സഫിയ ഇരുവരുമൊന്നിച്ച്​ കുട്ടിക്കാലത്ത്​ കാമറക്ക്​ മുന്നിൽ ചിരിതൂകി നിൽക്കുന്ന ചി​ത്രം പങ്കുവെച്ചത്​.

ഇക്കഴിഞ്ഞ മാർച്ച്​ 10 നാണ്​ ഉമറിന്​ 51 തികഞ്ഞത്​. 'കളിക്കൂട്ടുകാരനും എ​ന്‍റെ ഏറ്റവും വലിയ പിൻബലവുമായ എ​ന്‍റെ മുതിർന്ന സഹോദരന്​ പിറന്നാൾ ആശംസകൾ'-സഫിയ ട്വീറ്റ്​ ചെയ്​തു. ഉമറും സഫിയയും ഇംഗ്ലണ്ടിൽ താമസിച്ച വേളയിൽ എടുത്തതാണ്​ ചിത്രം.

സഫിയ ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തിന്​ 5200 ലേറെ ലൈക്കുകൾ ലഭിച്ചു. ഉമറിനുള്ള ജന്മദിനാശംസകൾ കൊണ്ട്​ കമൻറ്​ ബോക്​സ്​ നിറഞ്ഞു കവിഞ്ഞിരുന്നു.

ജമ്മു കശ്​മീർ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ്​ അബ്​ദുല്ലയുടെയും ഇംഗ്ലീഷ്​ വംശജയായ മോളിയുടെയും മകനായി 1970 മാർച്ച്​ 10ന് യു.കെയിലെ എസക്​സിലായിരുന്നു ഉമറി​ന്‍റെ ജനനം. സാറ പൈലറ്റും (കോൺഗ്രസ്​ നേതാവ്​ സചിൻ പൈലറ്റി​ന്‍റെ ഭാര്യ) ഹിനയുമാണ്​ ഫാറൂഖി​ന്‍റെ മറ്റ്​ രണ്ട്​ മക്കൾ.

Tags:    
News Summary - Omar Abdullah's sister Safia shares epic throwback pic on his 51st birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.