എത്ര മോശമായാലും പാട്ട് കേട്ടിരിക്കണം, ഭാര്യയില്ലാതെ ഒരിക്കലും ബട്ടർ ബോൺലെസ് ചിക്കൻ കഴിക്കരുത് ; വിചിത്ര വിവാഹക്കരാറുമായി വധു
രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തെക്കാൾ കുടുംബങ്ങൾകൂടി ഉൾപ്പെടുന്ന കെട്ടുപാടുകളുടെ ഒരു കരാറാണ് വിവാഹമെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ ഇത്തരം മിഥ്യാധാരണകളെ പൊളിച്ചെഴുതി വിവാഹശേഷം നിർബന്ധമായും ദമ്പതികൾ പാലിച്ചിരിക്കേണ്ട കരാറുമായി വിവാഹവേദിയിലെത്തിയ ഒരു ഇന്ത്യന്‍ വധുവാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
ഭൂമികയെന്ന ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിൽ എഴുതിതയ്യാറാക്കിയ ഒരു കരാർ വധു വായിക്കുന്നതാണ് കാണിക്കുന്നത്. 'കരണും ഹർഷുവും തമ്മിലുള്ള പ്രണയ കരാർ' എന്ന പേപ്പറിൽ വിവാഹശേഷം ഭർത്താവ് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ലിസ്‌റ്റാണ് എഴുതിയിരിക്കുന്നത്.
കരാറിൽ ഉൾപ്പെട്ടിരിക്കുന്ന ചിലകാര്യങ്ങൾ
- നമ്മുടെ കരോക്കെ രാത്രികളിൽ പാട്ട് എത്ര മോശമായാലും കേട്ടിരിക്കണം
- SWAT-സീരിസിന്റെ ഒരു സ്‌പോയിലറും പുറത്തുവിടില്ലെന്ന് വാഗ്ദാനം ചെയ്യുക
- 'ഐ ലവ് യു' എന്ന് ദിവസത്തിൽ മൂന്ന് തവണയോ അതിലധികമോ തവണ പറയണം
- ഭാര്യയില്ലാതെ ഒരിക്കലും ബട്ടർ ബോൺലെസ് ചിക്കൻ കഴിക്കില്ലെന്ന് വാഗ്ദാനം ചെയ്യണം
- നമ്മൾ തമ്മിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം ഒരിക്കലും തകർക്കില്ലെന്ന് വാഗ്ദാനം ചെയ്യണം
- മരണം വരെ പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും വേണം
വീഡിയോ ഇതിനകം 23,000-ത്തിലധികം ലൈക്കുകൾ നേടിയിട്ടുണ്ട്. ഇപ്പോഴാണ് വിവാഹം അക്ഷരാർഥത്തിൽ ഒരു കരാറായി മാറിയതെന്ന് നെറ്റിസൺമാർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.