Posted On
date_range Updated On
date_range കാമറയിൽ പതിഞ്ഞ് വെളുത്ത രൂപം; പ്രേതമാണോ എന്ന് നെറ്റിസൺസ് -വിഡിയോ
പ്രേതങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി ചർച്ചകൾ നടക്കാറുണ്ട്. എന്നാൽ, അമേരിക്കയിലെ കെന്റക്കിയിലെ ഒരു വീടിനടുത്തുള്ള സുരക്ഷാ കാമറയിൽ പതിഞ്ഞ ഒരു വിചിത്രരൂപത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹികമാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
മെലിഞ്ഞതും മനുഷ്യനെപോലെ തോന്നിക്കുന്നതുമായ വെളുത്ത രൂപത്തെ ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. വീട്ടുടമസ്ഥന്റെ കാറിനടുത്തെത്തുമ്പോൾ രൂപം കുനിയുന്നതും ശ്രദ്ധാപൂർവം നടന്നുനീങ്ങുന്നതും വിഡിയോവിലുണ്ട്.
വിഡിയോ വൈറലായതോടെ ഇത് പ്രേതമാണോ മനുഷ്യനാണോ എന്ന ചർച്ചകൾ സജീവമായിരിക്കുകയാണ്. നിരവധി പേരാണ് ഈ വിഡിയോ പങ്കുവെച്ചത്. വിഡിയോവിലെ വിചിത്രരൂപത്തെക്കുറിച്ചുള്ള രഹസ്യം ചുരുളഴിയും എന്ന പ്രതീക്ഷയിലാണ് നെറ്റിസൺസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.