ഇതാ ഇമ്മിണി ബെല്യ ഒരു 'പാമ്പ്​ വേലായുധൻ'- ഒന്ന്​ ഞെട്ടും ഈ വിഡിയോ കണ്ടാൽ

പെരുമ്പാമ്പടക്കം വലിയ പാമ്പുകൾക്കൊപ്പം ഇരിക്കുന്നയാളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പെരുമ്പാമ്പുകളും ബർമീസ്​ പാമ്പുകൾ എന്നറിയപ്പെടുന്ന മഞ്ഞ നിറമുള്ള വലിയ പാമ്പുകളും ധാരാളമുള്ള ഒരു കണ്ണാടിക്കൂട്ടിനുള്ളിലാണ്​ ഇയാൾ ഇരിക്കുന്നത്​.

ഏതോ മൃഗശാലയിൽ സന്ദർശകർക്കായി പാമ്പുകളെ കുറിച്ച്​ വിശദീകരിക്കുകയാണ്​ ഇയാളെന്ന്​ കരുതുന്നു. സംസാരിക്കുന്നതിനിടെ വലിയ പാമ്പുകൾ മുകളിൽ നിന്ന്​ ഇയാളുടെ മേലേക്ക്​ വീഴുന്നതും 12 സെക്കൻഡ്​ മാത്രം ദൈർഘ്യമുള്ള വിഡിയോയിൽ കാണാം. പാമ്പുകൾ വീഴുന്നത്​ കണ്ട്​ സന്ദർശകർ ഭയന്ന്​ ശബ്​ദം വെക്കു​േമ്പാൾ 'വൗ' എന്നാണ്​ ഇയാളുടെ പ്രതികരണം.

അക്വാലേഡി എന്ന ട്വിറ്റർ അക്കൗണ്ടിലാണ്​ വിഡിയോ ​പങ്കുവെച്ചിരിക്കുന്നത്​. '50 ദശലക്ഷം ഡോളർ തന്നാലും നിങ്ങൾക്ക്​ ഒരു മണിക്കൂർ ഇങ്ങിനെ ചെലവഴിക്കാനാകുമോ?' എന്ന കാപ്​ഷനോട്​ കൂടി നൽകിയിരിക്കുന്ന വിഡിയോ ഒരു ദിവസം കൊണ്ട്​ മൂന്ന്​ ലക്ഷത്തോളം പേരാണ്​ കണ്ടിരിക്കുന്നത്​. 

Tags:    
News Summary - Man sits in area surrounded by several snakes, video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.