വെടിവെച്ചയാളുടെ കണ്ണിൽ പറന്നുവന്ന്​ കൊത്തി പക്ഷി- വിഡിയോ കാണാം

'പാടത്ത്​ പണി, വരമ്പത്ത്​ കൂലി' എന്നത്​ ഓർമ്മ വരും ഈ വിഡിയോ കാണു​േമ്പാൾ. ആറ്​ സെക്കന്‍റ്​ മാത്രമുള്ള ഈ വിഡിയോ ക്ലിപ്​ സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ കാരണമുണ്ട്​. തന്നെ വെടിവെച്ച ഒരാളോട്​ ഒരു പക്ഷി നടത്തിയ പ്രതികാരമാണ്​ വിഡിയോയിലുള്ളത്​.

പാടവരമ്പത്ത്​ നിന്ന്​ ഒരാൾ ഒരു പക്ഷിയെ വെടിവെക്കുന്നതും വേഗത്തിൽ പറന്നുവരുന്ന പക്ഷി അയാളുടെ കണ്ണിൽ കൊത്തുന്നതും വിഡിയോയിൽ കാണാം. ഇന്ത്യൻ ഫോറസ്റ്റ്​ സർവിസ്​ ഉദ്യോഗസ്​ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ ഇതിനകം 67,000ത്തിലധികം ആളുകളാണ്​ കണ്ടത്​. അവനവൻ ചെയ്യുന്ന കർമത്തിന്‍റെ ഫലം അവനവൻ തന്നെ അനുഭവിക്കണം, ഏത്​ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവൃത്തിയുണ്ട്​, മികച്ച ശിക്ഷ തുടങ്ങിയ കമന്‍റുകളും വിഡിയോക്ക്​ ലഭിച്ചിട്ടുണ്ട്​. 

Tags:    
News Summary - Man shoots bird; watch what happened next

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.