മകന്​ കളിപ്പാട്ടമായി നൽകിയത്​ ഒരു ഇലക്​ട്രിക്​ ലംബോർഗിനി; അതും മരത്തിൽ തീർത്തത്​ -ചിത്രം കാണാം

ഹാനോയ്​: മക്കളുടെ ആഗ്രഹം സാധിക്കാൻ ഏതുവഴിയും തേടും മാതാപിതാക്കൾ. അത്തരത്തിൽ മകന്‍റെ ആഗ്രഹം സാധ്യമാക്കാൻ വിയറ്റ്​നാമിലെ പിതാവ്​ നിർമിച്ചത്​ ഒരു​ ലംബോർഗിനിയും. ഇലക്​ട്രിക്​ ലംബോർഗിനിയുടെ കുഞ്ഞുപതിപ്പാണ്​ മകന്​ ട്രൂങ്​ വാൻ ഡാഒ നിർമിച്ചത്​. അതും പൂർണമായും മരത്തിലും​.

മരപ്പണിക്കാരനാണ്​ ട്രൂങ്​. അതിനാൽതന്നെ അനായാസമായി മരത്തിൽ വാഹനം നിർമിക്കാൻ ട്രൂങ്ങിന്​ കഴിഞ്ഞു.


മകന്​ സമ്മാനമായി വാഹനം നൽകുകയും ചെയ്​തു. ജൂൺ രണ്ടിന്​ ട്രൂങ്​ തന്‍റെ ​ഫേസ്​ബുക്ക്​ പേജിൽ വാഹനത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതോടെ ട്രൂങ്ങിനെയും മകനെയും വാഹനത്തെയും സോഷ്യൽ മീഡിയ ഏറ്റെടുത്തു.

ഓക്ക്​ മരത്തിന്‍റെ തടികൊണ്ടാണ്​ കുഞ്ഞു ലംബോർഗിനിയുടെ നിർമാണം. കളർഫുൾ സ്​പീഡോ മീറ്റർ സ്​ക്രീൻ ഡിസ്​പ്ലേയും എൽ.ഇ.ഡി ലൈറ്റുകളും വാതിലുകളും ഇലക്​ട്രിക്​ ലംബോർഗിനിയുടെ മാതൃകയിലാണ്​ നിർമാണം. 65 ദിവസമെടുത്താണ്​ ട്രൂങ്​ കാർ നിർമിച്ചത്​. ശേഷം മകന്​ കളിപ്പാട്ടമായി നൽകുകയും ചെയ്യുകയായിരുന്നു.

Tags:    
News Summary - Man Makes Miniature Electric Lamborghini For His Son Using Wood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.