യാത്രക്കൂലി മുഴുവൻ നൽകാത്തത്​ ചോദ്യം ചെയ്​ത​ ഓട്ടോ ഡ്രൈവറെ സ്​ത്രീ ചെരുപ്പൂരി അടിച്ചു; വിഡിയോ

ലഖ്​നോ: നഗരത്തിൽ ടാക്​സി ഡ്രൈവറെ നടുറോഡിൽ വെച്ച്​ യുവതി പൊതിരെ തല്ലിയ സംഭവം രാജ്യത്ത്​ വലിയ വിവാദമായി മാറിയിരുന്നു. ഇപ്പോൾ അതേ ലഖ്​നോവിൽ നിന്നുള്ള മറ്റൊരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്​. ഒരു സ്​ത്രീ നടുറോഡിൽ വെച്ച്​ ഒാ​േട്ടാ റിക്ഷാ ഡ്രൈവറെ ചെരുപ്പൂരി മർദിക്കുന്നതായാണ്​ ദൃശ്യത്തിലുള്ളത്​. ലഖ്​നോവിലെ തേദി പുലിയ മെയിൻ​ ചൗക്കിലാണ്​ സംഭവം നടന്നത്​.

സ്​ത്രീയും ഒപ്പമുള്ള യുവാക്കളും ചേർന്ന്​ ഒാ​േട്ടാ ഡ്രൈവറോട്​ യാത്രാകൂലിയെ ചൊല്ലി തർക്കത്തിലേർപ്പെടുകയായിരുന്നു. യാത്ര ചെയ്​തതി​െൻറ മുഴുവൻ ചാർജ്​ കൊടുക്കാതിരുന്നത്​ ചോദ്യം ചെയ്​തതായിരുന്നു ഡ്രൈവർ. എന്നാൽ, അതിന്​ അയാളെ മോശമായ ഭാഷയിൽ അധിക്ഷേപിച്ചു. അത്​ ചോദ്യം ചെയ്​തതോടെ യുവാക്കൾ കൈയ്യേറ്റം ചെയ്യാൻ തുടങ്ങുകയായിരുന്നു. ഡ്രൈവർ സമീപത്തുള്ള പൊലീസുകാരനോട്​ തന്നെ സഹായിക്കാൻ ആവശ്യപ്പെടുന്നതായി ദൃശ്യങ്ങളിലുണ്ട്​​. എന്നാൽ, അതിനിടെ സ്​ത്രീ അയാളെ മുഖത്തടിക്കുകയും ശേഷം ചെരുപ്പൂരിയെടുത്ത്​ വീണ്ടും മർദിക്കുകയായിരുന്നു.

ബഹളം കേട്ട്​ തടിച്ചുകൂടിയ ആളുകളാണ്​ വിഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്​. എന്തായാലും സംഭവത്തിൽ സ്​ത്രീക്കെതിരെ ഇതുവരെ ഒരു പരാതിയും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന്​ ലഖ്​നോ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആരിൽ നിന്നും തങ്ങൾക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Lucknow Woman Slaps Auto Driver Beats Him With Slippers During Argument Over Fare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.