Posted On
date_range Updated On
date_range കാണാന്‍ റെഡ് വെൽവെറ്റ് പോലെ, എന്നാൽ ഇത് അതല്ല
ചുവപ്പും വെള്ളയും നിറത്തിലുള്ള എല്ലാ കേക്കുകളും റെഡ് വെൽവെറ്റ് കേക്കുകളാണെന്ന് തെറ്റിദ്ധരിക്കേണ്ട. കാണാന്‍ റെഡ് വെൽവെറ്റ് പോലുള്ള ഈ കേക്ക് നിർമ്മിച്ചിരിക്കുന്നത് ടൊമാറ്റോ കെച്ചപ്പുകൊണ്ടാണ്.
ടൊമാറ്റോ കെച്ചപ്പ് കേക്കെന്ന് ഗൂഗിളിൽ തിരഞ്ഞാൽ കിട്ടുന്ന വിവരങ്ങൾ നിങ്ങളെ ഞെട്ടിച്ചിപ്പേക്കാം. കെച്ചപ്പ് കേക്കുകൾ പണ്ടു മുതലേ വ്യാപകമായി വിപണിയിലുണ്ട്. അടുത്തിടെ പ്രശസ്ത ബേക്കർ ടിഗ്ഗ മാക് തന്‍റെ ടിക് ടോക്ക് അക്കൗണ്ടിലൂടെ കെച്ചപ്പ് കേക്കിനെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചതോടെയാണ് ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്.
ഇത്തരത്തിൽ നമ്മുടെ അടുക്കളയിലും ഫ്രിഡ്ജിലുമൊക്കെ കിടക്കുന്ന ഈ കെച്ചപ്പ് ഉപയോഗിച്ച് എങ്ങനെ കേക്ക് നിർമിക്കാമെന്നതിനെക്കുറിച്ചുള്ള റെസിപ്പി വിഡിയോ 2017 ൽ തന്നെ എമ്മിമേഡ് എന്ന യുടൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്.
വിഡിയോ കാണാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.