തന്‍റെ കുഞ്ഞ്​ കൂട്ടുകാരന്​ ഭക്ഷണം പകുത്തുനൽകുന്ന പെൺകുട്ടി; ‘ഇത്ര ചെറുതി​ലേ ഇത്ര വലിയ ഹൃദയമോയെന്ന്​’ നെറ്റിസൺസ്​ -ദൃശ്യങ്ങൾ വൈറൽ

ഭിന്നശേഷിക്കാരനായ തന്‍റെ കുഞ്ഞ്​ കൂട്ടുകാരന്​ ഭക്ഷണം പകുത്തുനൽകുന്ന ഇന്തോനേഷ്യൻ പെൺകുട്ടിയുടെ വിഡിയോ വൈറലായി. ബ്രിട്ടീഷ് പ്ലാറ്റ്‌ഫോമായ ‘ലാഡ്​ ബൈബിൾ’ വഴി ഷെയർ ചെയ്ത വിഡിയോയാണ്​ ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റിയത്​.

ഇന്തോനേഷ്യയിലെ സൗത്ത് സുലവേസിയിലാണ് സംഭവം. ഏഴ്​ വയസ്സുള്ള മർവ എന്ന പെൺകുട്ടി സ്കൂളിന്റെ ഇടനാഴിയിൽ ഇരുന്നുകൊണ്ട് ഭിന്നശേഷിക്കാരനായ റിസ്‌കിക്ക് ഭക്ഷണം നൽകുന്നതാണ്​ ചിത്രത്തിലുള്ളത്​. റിസ്‌കി സ്വന്തമായി ഉച്ചഭക്ഷണം കൊണ്ടുവരാതിരുന്നതിനാൽ മർവ അവളുടെ ഉച്ചഭക്ഷണം പങ്കിട്ട് കൊടുക്കുകയായിരുന്നുവെന്നാണ്​ വാർത്ത.

Full View

സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രകളിലും ക്ലാസ് മുറിയിലും മർവ പലപ്പോഴും റിസ്‌കിയെ സഹായിക്കാറുണ്ടെന്നും വാർത്തയിലുണ്ട്​. ‘ഇത്ര ചെറുതി​ലേ ഇത്ര വലിയ ഹൃദയമോയെന്നാണ്​​’ നെറ്റിസൺസ് ഈ ചിത്രങ്ങൾക്ക്​ താഴെ കുറിച്ചത്​.​



Tags:    
News Summary - Little Indonesian Girl Goes Viral for Lovingly Sharing & Feeding Her Lunch to Differently-Abled Classmate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.