സൈനികർക്ക് സല്യൂട്ട് അടിച്ച് ലേയിലെ കൊച്ചുമിടുക്കൻ; കൈയടിച്ച് സമൂഹമാധ്യമങ്ങൾ

റോഡിലൂടെ കടന്നുപോകുന്ന സൈനികരെ നോക്കി റോഡരികിൽ നിന്ന് സല്യൂട്ട് ചെയ്യുന്ന കൊച്ചു കുട്ടിയുടെ വിഡിയോ ട്വിറ്ററിൽ തരംഗമാവുകയാണ്. കശ്മീരിലെ ലേയിൽ നിന്ന് സൈനികർ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് കൈയടി നേടുന്നത്.

റോഡിലൂടെ സൈനികർ നടന്നുനീങ്ങുമ്പോൾ റോഡരികിൽ നിന്ന് കുട്ടി സല്യൂട്ട് ചെയ്യുകയാണ്. സൈനികർ കുഞ്ഞിന് അടുത്തേക്ക് ചെല്ലുകയും കൃത്യമായി സല്യൂട്ട് ചെയ്യേണ്ടത് എങ്ങിനെയെന്ന് പറഞ്ഞു കൊടുക്കുകയും ചെയ്യുന്നതാണ് വിഡിയോ.

ഐ.എഫ്.എസ് ഓഫിസർ സുധാ രമൺ ട്വീറ്റ് ചെയ്തതോടെ നിരവധിയാളുകളാണ് വിഡിയോ പങ്കുവെച്ചത്. 'ഭാവി ഇന്ത്യയുടെ വളർന്നു വരുന്ന സൈനികൻ. ലേയിലെ ഗ്രാമത്തിൽ നിന്നുള്ള ദൃശ്യം. അവൻ എന്‍റെ ദിവസം മനോഹരമാക്കി' എന്ന അടിക്കുറിപ്പോടെയാണ് സുധ രമൺ ട്വീറ്റ് ചെയ്തത്. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.