ഈ അനുഭവം മോളി ഒരിക്കലും മറക്കില്ല; വൈറലായി വീഡിയോ

ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലാണ് സംഭവം. ഒമ്പതുവയസുകാരി മോളി ബാരറ്റ് പിതാവിനോടൊപ്പം തീം പാർക്കിലെത്തിയത് കളിച്ച് ഉല്ലസിക്കാനാണ്. പാർക്കിൽ പലവലധമായ റൈഡുകൾ കണ്ടെങ്കിലും മോളിയുടെ കണ്ണുകൾ ഉടക്കിയത് പുതുതായി തുടങ്ങിയ റോളർ കോസ്റ്ററിലാണ്. പിന്നെ അതിൽ കയറണമെന്നായി ആവശ്യം. പിതാവ് ആവുന്നത്ര വിലക്കിയിട്ടും മോളി അതിൽ കയറണമെന്ന് വാശിപിടിച്ചുകൊണ്ടിരുന്നു. അവസാനം പിതാവ് അത് സമ്മതിച്ചു. തുടർന്ന് ഇരുവരും നടത്തുന്ന റോളർ കോസ്റ്റർ യാത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

റോളർ കോസ്റ്ററിൽ തുടക്കത്തിൽ പിതാവും മകളും വളരെ സമാധാനമായാണ് ഇരിക്കുന്നത്. എന്നാൽ പിന്നീട് മോളിയുടെ ആവേശം ഭയത്തിന് വഴിമാറുന്നതും നിലവിളിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. ട്വിറ്റിൽ പോസ്റ്റ് ചെയ്ത വിഡിയോ 50 ലക്ഷം വ്യൂസുമായി ഇപ്പോഴും ട്രെൻഡിങാണ്.

Full View

Tags:    
News Summary - Viral video: Kid begs to go on slingshot ride and instantly regrets it; passes out multiple times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.