ഷോലെ സിനിമയിെല ഗാനത്തിന് ചുവടു വെച്ച് ഇറാനിയൻ വനിത
ന്യൂഡൽഹി: പലപ്പോഴും ഭാഷാപരവും സാംസ്കാരികവുമായ അതിരുകൾ ഭേദിക്കുന്നതാണ് ബോളിവുഡ് ചിത്രങ്ങളും ഗാനങ്ങളും. ബോളിവുഡ് പെപ്പി ഗാനങ്ങൾക്ക് ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലും ആരാധകരുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.
1975ൽ പുറത്തിറങ്ങിയ എക്കാലത്തേയും ക്ലാസിക് ഹിറ്റായ 'ഷോലെ' എന്ന ചിത്രത്തിലെ 'ജബ് തക് ഹേ ജാൻ' എന്നു തുടങ്ങുന്ന ഗാനത്തിന് ഒരു ഇറാനിയൻ വനിത ചുവടുവെച്ചും അഭിനയിച്ചും തകർക്കുന്നതാണ് വിഡിയോ.
സിനിമാഗാനം വെച്ച് വെറുതെ നൃത്തംവെക്കുകയല്ല ഇൗ ആരാധിക ചെയ്യുന്നത്. ചിത്രത്തിലെ ഗാനരംഗം അതേപടി പുനരാവിഷ്കരിക്കാനാണ് ഇറാനിയൻ വനിതയും കൂട്ടുകാരും ശ്രമിക്കുന്നത്. ഗാനരംഗത്തിലേതുപോലെ അവർ ഗബ്ബാർ സിങ് മുതൽ വീരു വരെയുള്ള കഥാപാത്രങ്ങളായി മാറിക്കൊണ്ടാണ് നൃത്തം പുനരാവിഷ്കരിച്ചത്.\
മൂന്ന് ഭാഗങ്ങളായി ട്വിറ്ററിലിട്ട നൃത്തരംഗം നിരവധി പേരാണ് കണ്ട് അഭിപ്രായം രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.