ആവശ്യമുള്ള സാധനം തിരഞ്ഞു മടുക്കേണ്ട, ഷെൽഫിലേക്ക് റോബോട്ട് ഗൈഡ് എത്തിക്കും; വൈറൽ വിഡിയോ

നിത്യ ജീവതത്തിൽ സാങ്കേതിക വിദ്യ പ്രധാന പങ്കാണ് വഹിക്കുന്നത്. സർവ്വ മേഖലകളിലും അത് വ്യാപിച്ചിട്ടുണ്ട്. നിലവിൽ ജര്‍മനിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാർക്ക് പകരം റോബോട്ട് പ്രവര്‍ത്തിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്..

സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ സഹായിക്കുന്ന ഒരു റോബോട്ടാണ് സൂപ്പര്‍ മാര്‍ക്കറ്റിനെ ശ്രദ്ധേയമാക്കുന്നത്. ജര്‍മനിയിലെ ഒരു യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വിഡിയോയാണ് വൈറലാകുന്നത്. റോബോട്ട് ഉപഭോക്താക്കളെ സാധനങ്ങള്‍ അടുക്കിവെച്ചിരിക്കുന്ന ഷെല്‍ഫുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം.

'ഇത് എത്രത്തോളം മികച്ചതാണെന്ന് നോക്കൂ!' എന്ന് പറഞ്ഞുകൊണ്ടാണ് യുവതി വിഡിയോ അവതരിപ്പിക്കുന്നത്. കടയുടെ മുന്നില്‍ നില്‍ക്കുന്ന ചെറിയ റോബോട്ടിനെ പരിചയപ്പെടുത്തുടയാണ് വിഡിയോയിൽ. 'നിങ്ങള്‍ക്ക് വാങ്ങേണ്ടത് എന്താണെന്ന് ഇതില്‍ രേഖപ്പെടുത്താം. റോബോട്ട് നിങ്ങളെ കൃത്യമായി ആ സാധനം അടുക്കിവെച്ചിരിക്കുന്ന ഷെല്‍ഫുകളുള്ള ഭാഗത്തേക്ക് കൊണ്ടുപോകും. റോബോട്ടിനെ പിന്തുടര്‍ന്നാല്‍ മതി' അവർ വിവരിക്കുന്നു.

സൂപ്പർമാർക്കറ്റിൽ ഉള്ള സാധനങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഡിസ്പ്ലേ സ്‌ക്രീന്‍ റോബോട്ടിന്റെ പ്രത്യേകതയാണ്. ജര്‍മ്മന്‍ ഭാഷയിലാണ് വിവരങ്ങള്‍ നിർമിചിരിക്കുന്നത്.

വിഡിയോക്ക് നിരവധി കമന്‍റുകളാണ് പ്രേക്ഷകർ രേഖപ്പെടുത്തിയിരിക്കുന്നത്. ജർമൻ ഭാഷ മാത്രം ഉൾപെടുത്തിയതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ കമന്‍റിൽ ഉയരുന്നുണ്ട്. 10 ലക്ഷത്തിലധികേം പേരാണ് വിഡിയോ കണ്ടത്.

Tags:    
News Summary - Internet Reacts To Viral Video Of Robot Guide In Grocery Store

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.