45 ദിവസം തുടർച്ചയായി ഇരുട്ട്, മൈനസ് 30 ഡിഗ്രി താപനില, രക്തവർണമുള്ള നദി; നെറ്റിസൺസിന് അത്ഭുതമായി ഭൂമിയിലെ ഏറ്റവും വിഷാദ നഗരം

നിരവധി കാരണങ്ങളാൽ നമ്മൾ ഇഷ്ടപ്പെടാത്ത ഒരുപാട് സ്ഥലങ്ങളുണ്ടാവും ലോകത്ത്. ചില സ്ഥലങ്ങൾ നമ്മളിൽ സങ്കടവും നിരാശയും ഉണ്ടാക്കും. എന്നാൽ ലോകത്തെ ഏറ്റവും വിഷാദ നഗരത്തെക്കുറിച്ചാണ് നെറ്റിസൺസിനിടയിലെ ഇപ്പോഴത്തെ സംസാരം. ഒറ്റപ്പെട്ടതും ഉൾപ്രദേശത്ത് സ്ഥിതിചെയുന്നതുമായ റഷ്യൻ നഗരമാണ് വിവിധ കാരണങ്ങൾ കൊണ്ട് ഭൂമിയിലെ ഏറ്റവും വിഷാദ നഗരം എന്ന് അറിയപ്പെടുന്നത്. നോറിൾസ്ക് എന്നറിയപ്പെടുന്ന ഈ നഗരം കിഴക്കൻ റഷ്യയിലെ സെർബീരിയയിലെ ക്രെസ്നോയാർസ്ക് ക്രായിലാണ് സ്ഥിതിചെയ്യുന്നത്.

ജനുവരിയിൽ ശരാശരി മൈനസ് 30 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ഈ നഗരത്തിൽ വർഷത്തിൽ 45 ദിവസം തുടർച്ചയായ ഇരുട്ടായിരിക്കും. രക്ത ചുവപ്പു നിറമുള്ള നദി ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. തകർന്ന ഓയിൽ ടാങ്ക് റിസർവോയറിൽ നിന്ന് 21,000 ടൺ ഡീസൽ ചോർന്നതിനെത്തുടർന്നാണ് രണ്ട് വർഷത്തിലേറെയായി നോറിൾസ്ക് നദി ചുവന്ന് ഒഴുകുന്നത്. കൂടാതെ വൻതോതിലെ മലിനീകരണം നഗരവാസികളുടെ ആയുർദൈർഘ്യം 59 ആയി കുറച്ചിരിക്കുന്നു.

നോറിൽസ്കിൽ നിലവിൽ 1,70,000-ത്തിലധികം ആളുകൾ താമസിക്കുന്നു. മോസ്കോയിൽ നിന്ന് 1,800 മൈൽ അകലെയാണെങ്കിലും ഇവിടുത്തെ ജീവിതം നഗരങ്ങളിൽനിന്ന് വളരെ വ്യത്യസ്തമാണ്.

ഒരു ചരക്ക് തീവണ്ടിപ്പാത മാത്രമാണ് നഗരത്തിനകത്തേക്കും പുറത്തേക്കും കടന്നുപോകുന്നത്. എന്നാൽ റോഡുകളൊന്നും ഇതുമായി ബന്ധിപ്പിച്ചിട്ടില്ല. ഈ നഗരത്തെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ ലോകത്ത് ഇങ്ങനെയും സ്ഥലങ്ങളുണ്ടോ എന്ന് ആശ്ചര്യപ്പെടുകയാണ് നെറ്റിസൺസ്.

Tags:    
News Summary - Inside the 'most depressing city on Earth' with blood-red sea, -30C temp, and 45 days of complete darkness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.