പ്രതിഭാഗം പാറ്റകളെ തുറന്നുവിട്ടു; ന്യൂയോർക്കിൽ കോടതി അടച്ചിട്ടു

സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് ന്യൂയോർക്കിലെ ആൽബനി സിറ്റി കോടതിയിൽ അരങ്ങേറിയത്. ചൊവാഴ്ച നാലുപേരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് വാദം നടന്നുകൊണ്ടിരിക്കെയാണ് സംഭവം. വാദത്തിനിടയിൽ കോടതിമുറയിൽ തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് പ്രതിഭാഗത്തുള്ള ഒരാൾ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെ അത് നിർത്തിവെക്കാൻ കോടതി ആവശ്യപ്പെട്ടു. അതിനിടെ നൂറോളം പാറ്റകളെ പ്ലാസ്റ്റിക്ക് പാത്രങ്ങളിൽനിന്നും മുറിയിലേക്ക് തുറന്ന് വിടുകയായിരുന്നു.

തുടർന്ന് കോടതി നടപടിക്രമങ്ങൾ നിർത്തിവെക്കുകയും പുകയിട്ട് പാറ്റകളെ തുരത്താൻ വേണ്ടി കോടതി മുറി അടച്ചിടുകയും ചെയ്തു. കോടതി നടപടി തടസ്സപ്പെടുത്താനും നാശനഷ്ടം വരുത്താനുമുള്ള ഉദ്ദേശ്യത്തോടെയുള്ള ക്രിമിനൽ പെരുമാറ്റമാണ് നടന്നതെന്ന് ഓഫീസ് ഓഫ് കോർട്ട് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.

എന്നാൽ സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. തോക്കുകളിൽ നിന്ന് പാറ്റകളിലേക്ക് യുദ്ധംമാറുന്നു എന്ന് ഒരാൾ പ്രതികരിച്ചപ്പോൾ, സ്കൂളിലെ പരീക്ഷ വൈകിപ്പിക്കുന്നതിന് വ്യാജ ബോംബ് ഭീഷണിയേക്കാൾ കുറഞ്ഞ ശിക്ഷകിട്ടുന്ന നല്ലമാർഗം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Tags:    
News Summary - Hundreds of cockroaches released in New York court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.