Posted On
date_range Updated On
date_range ഹരിയാനയിൽ ഡോക്ടറെയും ബോണറ്റിൽ വെച്ച് കാർ സഞ്ചരിച്ചത് 50 മീറ്റർ ദൂരം -വിഡിയോ
പാഞ്ച്കുള: ഹരിയാനയിൽ റോഡപകടത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ, ഡോക്ടറെ കാറിന്റെ ബോണറ്റിലൂടെ 50 മീറ്ററോളം വലിച്ചിഴച്ചു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ട്യൂഷനു പോയ മകനെ കൊണ്ടുവരാൻ പോയതായിരുന്നു ഡോക്ടർ ഗഗൻ. പാഞ്ച്കുളയിലെ സെക്ടർ എട്ടിലെത്തിപ്പോൾ ഒരു കാർ ഡോക്ടറുടെ വാഹനം മറികടന്നു പോകാൻ ശ്രമിക്കവെ കൂട്ടിയിടിച്ചു.
ഇടിച്ച കാറിനെ തടഞ്ഞുനിർത്താൻ ഡോക്ടർ ശ്രമം നടത്തി. അവരുമായി സംസാരിക്കാൻ പോയപ്പോഴാണ് കാർ പെട്ടെന്ന് മുന്നോട്ടെടുത്തത്. തുടർന്ന് കാറിന് മുന്നിലുണ്ടായിരുന്ന ഡോക്ടർ ബോണറ്റിലേക്ക് വീണു. ബോണറ്റിൽ ഡോക്ടറെയും വഹിച്ച് കാർ 50 മീറ്ററോളം ദൂരമാണ് സഞ്ചരിച്ചത്. സംഭവത്തിൽ ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.