മെൽബൺ: പിറന്നാളുകൾ പോലുള്ള ആഘോഷങ്ങൾക്ക് ബേക്കറികളിൽ പോയി കേക്ക് വാങ്ങാത്തവരായി ആരുമുണ്ടാവില്ല. കേക്കിനു മുകളിൽ എഴുതേണ്ടത് എന്താണ് എന്നതിനെ കുറിച്ച് പലവട്ടം പറഞ്ഞാലും പല കടക്കാരും തെറ്റിക്കുകയും പതിവാണ്.
ഇപ്പോഴിതാ കേക്കിൽ ഒരു കടക്കാരൻ എഴുതിയ അബദ്ധം വൈറലായിരിക്കുകയാണ്. കേക്കിനു മുകളിൽ ഹാപ്പി ബെർത്ഡെ റമദാൻ മുബാറക് എന്നാണ് എഴുതിയിട്ടുള്ളത്. ബേക്കറിക്കാർക്ക് കുറച്ചു കൂടി സാമാന്യബോധം ഉണ്ടാകുന്നത് നല്ലതാണെന്നാണ് ചിത്രത്തിനു താഴെയായി പലരും കുറിച്ചത്.
കരയുന്ന മൂന്ന് ഇമോജികൾ സഹിതം ആസ്ട്രേലിയൻ യുവതിയാണ് കേക്കിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. അവരോട് എഴുതാൻ പറഞ്ഞത് റമദാൻ മുബാറക് എന്നാണ്. എന്നാൽ ഇതൊരു ബെർത്ഡെ കേക്ക് ആണെന്ന് അവരങ്ങ് തീരുമാനിച്ചു. എന്നാണ് ചിത്രത്തിനു താഴെ അവർ കുറിച്ചത്.
മാർച്ച് 28ന് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം 1.3 മില്യൺ ആളുകളാണ് കണ്ടത്. റമദാൻ മുബാറക് എന്നത് ജൻമദിനം ആഘോഷിക്കുന്ന ആളുടെ പേരാണെന്ന് ബേക്കറിക്കാരൻ കരുതിക്കാണും എന്നാണ് ചിത്രത്തിനു താഴെ ഒരാൾ കുറിച്ചത്. സ്കൂൾ കാലത്ത് റമദാൻ മുബാറക് എന്ന ഒരു കുട്ടിയെ തനിക്കറിയാമായിരുന്നുവെന്നും അയാൾ കുറിച്ചു. ഈസ്റ്റർ സൺഡെയുടെ ജൻമദിനാഘോഷ കേക്കിനായി കാത്തിരിക്കുകയാണെന്നും മറ്റൊരാൾ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.