'കച്ചേരി പ്രോ മാക്​സ്​ അൾട്രാ'; ഇന്‍റർനെറ്റിൽ ചിരി പടർത്തി നാല്​ സംഗീതജ്ഞർ

നെറ്റിസൺസിന്‍റെ ഇടയിൽ മീം ഫെസ്റ്റിവലായി മാറിയിരിക്കുകയാണ്​ നാല്​ ക്ലാസിക്കൽ സംഗീതജ്ഞരുടെ വൈറൽ പ്രകടനം. കച്ചേരി നടത്തുന്നവരുടെ പരമ്പരാഗത വസ്​ത്രം ധരിച്ച​ നാല്​ സംഗീതജ്ഞർ ഒരു വേദിയിൽ വെച്ച്​ തബല, ഹാർമോണിയം അടക്കമുള്ള വാദ്യോപകരണങ്ങൾ വായിക്കുകയാണ്​. വിഡിയോ കണ്ടാൽ ഒരു അസാധാരണ പ്രകടനം എന്ന്​ ആരും വിശേഷിപ്പിച്ചുപോകും. കണ്ടാൽ ചിരി​െപാട്ടുന്ന വിധത്തിലുള്ള നാലുപേരുടെയും രസകരമായ ഭാവങ്ങളാണ്​ കച്ചേരിയുടെ ഏറ്റവും വലിയ പ്രത്യേകത.

നാലുപേരുടെയും അമിതാവേശത്തോടെയുള്ള പ്രകടനം നെറ്റിസൺസിനെ ഏറെ ആകർഷിച്ചിട്ടുണ്ട്​. മുംബൈ പൊലീസും കേന്ദ്ര മന്ത്രി സ്​മൃതി ഇറാനിയുമടക്കമുള്ളവർ രസകരമായ അടിക്കുറിപ്പുകൾ നൽകിയാണ്​ വിഡിയോ പങ്കുവെച്ചത്​​. നിത്യ ജീവിതത്തിലെ പലരെയും പല സംഭവങ്ങളെയും ചേർത്തുവെച്ച്​ ചിരി പടർത്തുന്ന കാപ്​ഷനുകളാണ്​ ഇന്‍റർനെറ്റിൽ വിഡിയോക്കൊപ്പം പ്രചരിക്കുന്നത്​.

'പാസ്​വേഡ്​ ദുർബലമായതിനാൽ ഒരു അക്കൗണ്ടിലേക്ക്​ എളുപ്പത്തിൽ പ്രവേശിക്കാൻ സാധിച്ച ഹാക്കർമാർ' -മുംബൈ പൊലീസ്​ വിഡിയോക്ക്​ നൽകിയ അടിക്കുറിപ്പ്​ ഇങ്ങനെയായിരുന്നു.

മാർച്ച്​ അവസാനത്തിലേക്ക്​ എത്തു​​േമ്പാൾ നിങ്ങളുടെ സി.എ സുഹൃത്തുക്കളുടെ അവസ്ഥ' എന്ന കാപ്​ഷനിലാണ്​ കേന്ദ്ര മന്ത്രി സ്​മൃതി ഇറാനി വിഡിയോ പങ്കുവെച്ചത്​.

നിങ്ങൾ റോക്ക്സ്റ്റാറുകളാകാൻ ആഗ്രഹിക്കുന്നുവെങ്കിലും ക്ലാസിക്കൽ പഠിക്കാൻ മാതാപിതാക്കൾ നിങ്ങളെ നിർബന്ധിച്ചാൽ... എന്നാണ്​ ഒരു ട്വിറ്റർ അക്കൗണ്ടിൽ നിന്ന്​ വന്ന കമന്‍റ്​. മാർച്ച്​ മാസത്തിലെ തൊഴിലാളികളുടെ പ്രകടനം എന്നായിരുന്നു മറ്റൊരു കമന്‍റ്​.

Tags:    
News Summary - funny viral video of musicians performing enthusiastically

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.