തോക്കുമുതൽ ബീഫ് വരെ; വൈറലായി 'ശുദ്ധ' മാംസഭുക്കുകളുടെ ഓണാഘോഷം

ആലപ്പുഴ: തോക്കുമുതൽ ബീഫ് വരെ അണിനിരന്ന 'ശുദ്ധ' മാംസഭുക്കുകളുടെ ഓണാഘോഷ ചിത്രങ്ങൾ പങ്കുവച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി കൃഷ്ണൻ ബാലേന്ദ്രൻ. രസകരമായ കുറിപ്പും ചിത്രങ്ങളുമാണ് സമൂഹമാധ്യമത്തിൽ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗമാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

ബീഫടക്കമുള്ള വിഭവങ്ങൾ ഓണസദ്യയുടെ ഭാഗമായതായി കുറിപ്പ് പറയുന്നു. ഏറ്റവും ശ്രദ്ധനേടിയത് ജീവനക്കാർ പങ്കുവച്ച ചിത്രങ്ങളാണ്. കളിത്തോക്കുകളും കോടാലിയും മഴുവുമെല്ലാം തോളിലേറ്റി എല്ലാവരും ചേർന്നെടുത്ത ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഡബിൾ ബാരൽ ഗണ്ണും പിസ്റ്റലും ഒക്കെ പിടിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിട്ടുണ്ട്. രസകരമായ ക്യാപ്ഷനുകളാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്.

'ബീഫ് ഫ്രൈ സദ്യ.. പായസത്തിന്റെ പടം വിട്ട് പോയതാ.. ഒണ്ടായിരുന്നു', 'സർവായുധ ഭൂഷിതരായ്.. ടീം ഫൊറെൻസിക്', 'പഴവും തോക്കും കൈകളിലേന്തി... ഞാനും എന്റെ പിള്ളാരും' എന്നിങ്ങനെ പോകുന്നു അടിക്കുറിപ്പുകൾ. രസകരമായ നിരവധി കമന്റുകളും ഫേസ്ബുക്ക് പോസ്റ്റിന് ലഭിക്കുന്നുണ്ട്.


കൃഷ്ണൻ ബാലേന്ദ്രന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

ആലപ്പുഴയിലെ ഫൊറെൻസിക്ക് ടീമിന്റെ ഓണാഘോഷം.

ജീവനക്കാർ തമ്മിൽ വലിപ്പചെറുപ്പമില്ലാതെ ഇത്രയും ഒത്തൊരുമയും പരസ്പര സ്നേഹവും ചങ്ങാത്തവും കാത്ത് സൂക്ഷിക്കുന്ന വേറൊരിടത്ത് ഞാൻ ജോലി ചെയ്തിട്ടില്ല...

കണ്ടിട്ടുമില്ല. പിന്നെ വേറൊരു കാര്യം കൂടി.

ഞങ്ങളുടെ ഓണസദ്യയ്ക്ക് ബീഫ് ഫ്രൈ ഉണ്ടായിരുന്നു.

മാംസം കഴിക്കുന്ന "ശുദ്ധ" മാംസഭുക്കുകളുടെ ചൂരും സംഗീതവും നൃത്തവും...

എന്റെ extended family യുടെ ആശംസകൾ.

ഇനി,

ഷാപ്പി പോണം.

Tags:    
News Summary - From guns to beef; Onam celebration of 'pure' carnivores goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.