ഉത്സവപ്പറമ്പിലെ ബലൂൺ വിൽപ്പനക്കാരിയിൽ നിന്നും മോഡലിലേക്ക്; വീണ്ടും വൈറലായി കിസ്ബു

അത്ഭുത കാഴ്ചകളും വ്യത്യസ്ത മനുഷ്യരുടെ കഥകളും പങ്കുവെക്കുന്നതിൽ മുഖ്യകക്ഷിയാണ് സോഷ്യൽ മീഡിയ. സാധാരണക്കാരായ നിരവധി പേരാണ് അസാധാരണമായ കഴിവുകൾ കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളത്. ഇത്തരത്തിൽ നടത്തിയ മേക്ക്ഓവറിലൂടെ രാജസ്ഥാൻ സ്വദേശിയായ കിസ്ബുവാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ വൈറൽ താരം.

കിസ്ബു എന്ന് പറഞ്ഞാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല. എന്നാൽ, സോഷ്യൽ മീഡിയയിൽ വൈറലായ ബലൂൺ വിൽപ്പനക്കാരിയെന്ന് പറഞ്ഞാൽ എല്ലാവർക്കും പരിചിതമായിരിക്കും. കണ്ണൂരിലെ അണ്ടല്ലൂർക്കാവ് ഉത്സവത്തിനിടെയാണ് പയ്യന്നൂർ സ്വദേശിയായ ഫോട്ടോഗ്രാഫർ അർജുൻ കൃഷ്ണന്‍റെ കാമറ കണ്ണുകളിൽ കിസ്ബു പതിയുന്നത്. ഉത്സവപ്പറമ്പിൽ ബലൂൺ വിൽക്കുകയായിരുന്ന കിസ്ബുവിന്‍റെ ചിത്രങ്ങൾ അർജുൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

കഥകൾ നിറഞ്ഞ കണ്ണുകളും, തീക്ഷ്ണമായ നോട്ടവുമടങ്ങിയ കിസ്ബുവിന്‍റെ ചിത്രങ്ങൾ വൈറലാവുകയായിരുന്നു. സ്റ്റാറ്റസുകളായും കുറിപ്പുകളായും സമൂഹ മാധ്യമങ്ങൾ ചിത്രങ്ങൾ ഏറ്റെടുത്തു. ഇതോടെയാണ് മലയാളക്കര കീഴടക്കിയ കിസ്ബുവിനായി മേക്ക്ഓവർ നടത്തണമെന്ന ആശയവുമായി സ്റ്റൈലിഷ് ഹാൽദീസ് സലൂൺ ആൻഡ് സ്പായുടെ ഉടമ രമ്യ പ്രജുൽ എത്തിയത്

മലയാള തനിമയിൽ കസവു സാരിയും സ്വർണാഭരണങ്ങളും ധരിച്ചെത്തിയ കിസ്ബു അങ്ങനെ വീണ്ടും അർജുന്‍റെ തന്നെ കാമറക്കണ്ണുകൾക്ക് മുൻപിലെത്തി.

മലയാളിമങ്കയായി എത്തിയ കിസ്ബു ഇപ്പോൾ കേരളത്തിന്‍റെ സുന്ദരിക്കുട്ടിയാണ്. അർജുൻ തന്നെയാണ് കിസ്ബുവിന്‍റെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.


Tags:    
News Summary - From balloon seller to model; Kisbu goes viral again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.