അന്യഗ്രഹ ജീവികളെ കുറിച്ചും വിചിത്ര ജീവികളെ കുറിച്ചും ഒരുപാട് ഗവേഷണം നടക്കുന്ന കാലത്ത് ഏലിയൻ എന്ന സിനിമയെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ ഒരു വിചിത്ര ജീവിയെ കടലിൽ നിന്നും കണ്ടെത്തി. ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾക്കാണ് കടലിൽ നിന്നും വിചിത്ര ജീവിയെ കിട്ടിയത്.
ആശ്ചര്യപ്പെടുത്തുന്ന തരം കൊമ്പുള്ള ഇത്തിരിക്കുഞ്ഞന്‍ ജീവി ഒരു ജെല്ല് പോലെയാണ് കാണപ്പെടുന്നത്. അകവശം കാണാവുന്ന തരത്തിൽ സുതാര്യമാണ് ശരീരം. സാൽപ്പെന്ന് പറയുന്ന ജെല്ലിനകത്താണ് ജീവി ഉള്ളത്. സമുദ്രത്തിൽ ഒഴുകിനടക്കുന്ന ഒരു സൂപ്ലാങ്കടൺ ആണ് ഈ ജെല്ല്. ഇതിലേക്ക് നുഴഞ്ഞ് കയറിയാണ് ജീവി സുരക്ഷ തേടുന്നത്.
ഫ്രോണിമ സ്പീഷീസിൽ പെടുന്ന ഇവ സമുദ്രത്തിൽ ഒഴുകി നടക്കുന്നവയാണെന്ന് ഡെയ്‍ലി റിപ്പോർട്ട് എന്ന മാധ്യമം പറയുന്നു. ധ്രുവ പ്രദേശങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ടാകാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.