പുള്ളിപുലിയും കരിമ്പുലിയും ഏറ്റുമുട്ടിയാൽ ആരു വിജയിക്കും? വിഡിയോ കാണാം

തുല്യ ശക്തികളെന്ന്​ വിളിക്കാവുന്ന പുള്ളിപുലിയും കരിമ്പുലിയും ഏറ്റുമുട്ടിയാൽ ആരു വിജയിക്കും. കർണാടകയിലെ കബനി വന്യജീവി സ​ങ്കേതത്തിലെ ഒരു വിഡിയോയാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ​ വൈറൽ.

വലിയ മരത്തിന്​ മുകളിൽ ഇരിക്കുന്ന പുള്ളിപുലിയുടെ അടുത്തെത്താനായി കരിമ്പുലി മരത്തിൽ കയറുന്നതാണ്​ വിഡിയോ. കരിമ്പുലിയും പുള്ളിപുലിയും നേർക്കുനേർ എത്തുന്നതോടെ ഇരുവരും മുഖാമുഖം നിന്ന്​ ഗർജിക്കുന്നതും വിഡിയോയിൽ കാണാം. ഇൻഫോസിസ്​ സ്​ഥപകരിലൊരാളായ നന്ദൻ നിലേക്കനിയാണ്​ ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്​.

'കബനി വന്യജീവി സ​ങ്കേതത്തിൽ കരിമ്പുലിയും അദ്ദേഹത്തിന്‍റെ എതിരാളി പുള്ളിപുലിയും തമ്മിലുള്ള ഇതിഹാസ ഏറ്റുമുട്ടലിന്‍റെ വിഡിയോ' എന്ന അടിക്കുറിപ്പോടെയാണ്​ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​. വിജയ്​ പ്രഭുവി​​േന്‍റതാണ്​ വിഡിയോ. നിമിഷങ്ങൾക്കകം നിരവധി പേരാണ്​ വിഡിയോ കണ്ടത്​.

കൂടാതെ ഭാര്യ രോഹിണി നിലേക്കനി പകർത്തിയ കരിമ്പുലിയുടെ ചിത്രം മറ്റൊരു ട്വീറ്റിൽ നന്ദൻ നിലേക്കനി പങ്കുവെച്ചിട്ടുണ്ട്​. 


Tags:    
News Summary - encounter between a black panther and leopard in Kabini Viral Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.