ആശുപത്രി വാർഡിൽ കയറി ആനക്കൂട്ടം -വൈറലായി വിഡിയോ

ആശുപത്രിക്കകത്ത് കയറിയ ആനക്കൂട്ടത്തിന്‍റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ കാഴ്ചക്കാരെ അമ്പരിപ്പിക്കുന്നത്. ബംഗാളിൽനിന്നുള്ളതാണ് ദൃശ്യങ്ങൾ. ജൽപൈഗുരി ജില്ലയിലെ ആർമി കണ്ടോൺമെന്‍റ് ആശുപത്രി വരാന്തയിലൂടെയാണ് ആനക്കൂട്ടം നടക്കുന്നത്.

വാർഡുകളിലേക്ക് എത്തിനോക്കിയാണ് മൂന്ന് ആനകളുടെ സഞ്ചാരം. ആശുപത്രിക്കകത്ത് ഉണ്ടായിരുന്നവരാണ് ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തിയത്.

രസകരമായ നിരവധി കമന്‍റുകളാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോക്ക് താഴെയാണ് വരുന്നത്. കൂട്ടത്തിലെ ആനക്കൂട്ടിക്ക് മരുന്ന് നൽകൂവെന്നും ആനക്ക് പനിക്ക് കുത്തിവെപ്പ് നൽകൂ എന്നെല്ലാം ആളുകൾ അഭിപ്രായപ്പെടുന്നു.


Tags:    
News Summary - Elephants Walk Along Hospital Corridor and Enter Ward

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.