Posted On
date_range Updated On
date_range 'നീ എന്റെ പുറത്തുകയറി നിന്ന് അതങ്ങ് അടിച്ചുമാറ്റ്' -വൈറലായി ഒരു മോഷണ വീഡിയോ
അതിവിദഗ്ധമായി നടത്തുന്ന മോഷണങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞ് മോഷ്ടാക്കൾ പിടിയിലാകുന്നത് ഇപ്പോൾ പതിവ് സംഭവമാണ്. അതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുമുണ്ട്. അതുപോലെ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് ഒരു മോഷണ വീഡിയോ. ഒരു നായയും കുരങ്ങനുമാണ് ഇതിലെ കഥാപാത്രങ്ങൾ.
വഴിയരികിലെ ഒരു ചെറിയ കടയിൽ നിന്ന് ഇരുവരും ചേർന്ന് ചിപ്സ് പാക്കറ്റ് മോഷ്ടിക്കുന്ന വീഡിയോ ആണിത്. നായയുടെ പുറത്തുകയറി നിന്നാണ് കുരങ്ങൻ ചിപ്സ് പാക്കറ്റ് 'അടിച്ചുമാറ്റുന്നത്'. കഴിഞ്ഞ വർഷം ഡിസംബറിൽ ഇറങ്ങിയ വീഡിയോ കഴിഞ്ഞ ദിവസം പിന്നെയും വൈറലാകുകയായിരുന്നു.
'മികച്ച ടീം വർക്ക്', 'ഇത് കണ്ട് പഴയ സുഹൃത്തിനെ ഓർമ്മ വന്നു', ആരു പറഞ്ഞു നായയും കുരങ്ങനും ശത്രുക്കളാണെന്ന്' തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.