ന്യൂഡൽഹി: രാജ്യം കോവിഡിന് മുമ്പിൽ വിറച്ചുനിൽക്കുേമ്പാഴും ചില വാർത്തകൾ നമ്മുടെ മനസിൽ പ്രതീക്ഷ നിറക്കും. അത്തരത്തിൽ ഗുജറാത്തിലെ ആശുപത്രിയിൽനിന്ന് പുറത്തുവന്ന ഒരു വിഡിയോയാണ് ഇപ്പോൾ വൈറൽ.
സൂറത്തിലെ സിവിൽ ആശുപത്രിയിലാണ് സംഭവം. കോവിഡ് ബാധിതയായി ചികിത്സയിൽ കഴിയുന്ന രോഗിയുടെ ജന്മദിനം ആരോഗ്യപ്രവർത്തകർ ആഘോഷിക്കുന്നതാണ് വിഡിയോ. മുംബൈയിലെ പ്രമുഖ ഫോട്ടോഗ്രാഫറായ വിരാൽ ഭയാനിയാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചത്.
രോഗിയുടെ കട്ടിലിന് ചുറ്റും പി.പി.ഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകർ നിരന്നുനിന്ന് കൈയടിച്ച് പാട്ടുപാടുന്നതാണ് വിഡിയോ. ആരോഗ്യപ്രവർത്തകർക്കൊപ്പംഓക്സിജൻ മാസ്ക് ധരിച്ച യുവതി കൈയടിക്കുന്നതും കാണാം.
തിരക്കേറിയ ഔദ്യോഗിക ജീവിതത്തിൽ രോഗികളുടെ മാനസിക ആരോഗ്യത്തിന് കൂടി സമയം കണ്ടെത്തുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയുകയാണ് സമൂഹമാധ്യമങ്ങൾ.
'തും ജിയോ ഹസാരോ സാൽ' എന്ന ഗാനമാണ് ആരോഗ്യപ്രവർത്തകർ ആലപിക്കുന്നത്. 1959ൽ പുറത്തിറങ്ങിയ സുജാത എന്ന ആൽബത്തിൽ ആശ ബോസ്ലെ പാടിയ ഗാനമാണിത്.
വിഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്ക് ആളുകൾ ഏറ്റെടുത്തു. േഡാക്ടർമാർ രോഗികളുടെ മനസിൽ പ്രത്യാശ നിറക്കുന്നുവെന്നായിരുന്നു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.