Posted On
date_range Updated On
date_range യുവാവിന്‍റെ വിവാഹ അഭ്യർഥന തടസ്സപ്പെടുത്തി ജീവനക്കാരൻ; ഖേദപ്രകടനവുമായി ഡിസ്നി ലാൻഡ്
പൊതുയിടങ്ങളിൽ വെച്ചുള്ള നിരവധി വിവാഹഭ്യർഥനകളുടെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഡിസ്നി ലാൻഡ് പാരീസിൽ നടന്ന ഒരു വിവാഹ അഭ്യർഥനയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
യുവാവ് തന്‍റെ കാമുകിയോട് പ്രണയാഭ്യർഥന നടത്തുന്നതിനിടെ ഒരു ജീവനക്കാരൻ അത് തടസ്സപ്പെടുത്തുന്നതാണ് വിഡിയോ. യുവാവ് സ്ലീപിങ് ബ്യൂട്ടി കാസ്റ്റലിനുമുൻപിൽ മുട്ടുകുത്തിനിൽക്കുകയും മോതിരമെടുത്ത് കാമുകിയുടെ കൈയിൽ അണിയിക്കാൻ ഒരുങ്ങുകയുമായിരുന്നു.ഈസമയം ഒരു ജീവനക്കാരൻ എത്തി മോതിരം പിടിച്ചുവാങ്ങുകയും കോണിയിറങ്ങാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.
വിഡിയോ വൈറലായതോടെ സംഭവം നടന്നതിൽ ഡിസ്നി വക്താവ് ഖേദമറിയിച്ച് രംഗത്തെത്തി. പ്രണയിതാക്കളോട് ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാൽ ആ സുന്ദരനിമിഷം നശിപ്പിച്ച ജീവനക്കാരന്‍റെ പ്രവൃത്തിയെ വിമർശിക്കുകയാണ് നെറ്റിസൺസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.