Posted On
date_range Updated On
date_range പുഷ്പയായി ഡേവിഡ് വാർണർ; വിഡിയോ വൈറൽ
നൃത്തച്ചുവടുകൾ പങ്കുവെച്ചും സിനിമ താരങ്ങളെ അനുകരിച്ചും സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുള്ളയാളാണ് ആസ്‌ട്രേലിയൻ ബാറ്റർ ഡേവിഡ് വാർണർ.
തെലുങ്ക് ഹിറ്റ് ചിത്രമായ പുഷ്പയിലെ ഒരു വിഡിയോ പങ്കുവെച്ച് താരം ഇന്ന് വീണ്ടും വൈറലായിരിക്കുകയാണ്. പുഷ്പയിലെ നടൻ അല്ലു അർജുന്‍റെ മുഖം തന്‍റെ മുഖത്ത് മോർഫ് ചെയ്തുള്ള വിഡിയോയാണ് വാർണർ പങ്കുവെച്ചത്. 12 ലക്ഷം ആളുകൾ കണ്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ആദ്യമായല്ല ബോക്സ് ഓഫിസിൽ വൻ വിജയം നേടുന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട അനുകരണങ്ങൾ വാർണർ പോസ്റ്റ് ചെയ്യുന്നത്. പുഷ്പയിലെ തന്നെ ഹിറ്റ് ഗാനമായ "ശ്രീവല്ലി" ഗാനത്തിന് നൃത്തം ചെയ്തുള്ള വീഡിയോ ഏതാനും ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.