ന്യൂഡൽഹി: റാമ്പ് വാക്ക് ചില്ലറ പണിയല്ല. കൃത്യമായ പരിശീലനം നേടിയാൽ മാത്രമേ അതിൽ കഴിവ് തെളിയിക്കാൻ കഴിയൂ. എന്നാൽ യാതൊരു പരിശീലനവും നേടാതെ നടുറോഡിൽ ക്യാറ്റ് വാക്ക് നടത്തുന്ന പശുവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം.
കൃത്യമായി ചുവടുകൾ വെച്ച് തലയാട്ടി, കുണുങ്ങിയാണ് ഈ പശുവിന്‍റെ നടത്തം. വിഡിയോയുടെ പിറകിൽ ധാരാളം പശുക്കളെ കാണാനാകുമെങ്കിലും കാമറയിലേക്ക് നോക്കി യാതൊരു കൂസലുമില്ലാതെയാണ് പശുവിന്‍റെ ക്യാറ്റ് വാക്ക്.
വൻതോതിൽ പ്രചരിച്ച വിഡിയോ സന്തോഷം നിറക്കുന്നതാണെന്നായിരുന്നു ട്വിറ്ററിലെ പ്രതികരണം. കൂടാതെ സൂപ്പർ മോഡലുകെള അതിശയിപ്പിക്കുന്ന വിധത്തിലാണ് പശുവിന്‍റെ നടത്തമെന്നും കമന്‍റുകൾ ഉയർന്നു.
എന്തുകൊണ്ടാണ് പശു ഇത്തരത്തിൽ നടക്കുന്നെതന്ന് വ്യക്തമല്ല. കാലുകൾക്ക് പരിക്കേറ്റതിനാലാകും ഈ നടത്തമെന്ന് ചിലർ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.