വഡോദര: കോവിഡ് രോഗികളെ സാന്ത്വനപ്പെടുത്തുന്നതിന് അവർക്കുമുന്നിൽ ഡാൻസ് ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഗുജറാത്ത് വഡോദരയിലെ പാരുൾ സേവാശ്രം ഹോസ്പിറ്റലിൽ നിന്നുള്ള ദൃശ്യം മുംബൈയിലെ പ്രമുഖ ഫോട്ടോഗ്രാഫർ വിറൽ ഭയാനിയാണ് ഇൻസ്റ്റ്ഗ്രാമിൽ പങ്കുവെച്ചത്.
1990ലെ ഹിറ്റ് ഗാനമായ 'സോച്നാ ക്യാ ജോ ഭി ഹോഗാ ദേഖാ ജായേഗാ' എന്ന പാട്ടിനൊപ്പിച്ചാണ് ആരോഗ്യപ്രവർത്തകർ നൃത്തം വെക്കുന്നത്. 'ആലോചിക്കാൻ എന്തിരിക്കുന്നു, എന്തും വരുന്നിടത്തുവെച്ച് കാണാം' എന്നർഥം വരുന്ന പാട്ട് സണ്ണി ഡിയോൾ നായകനായ 'ഖയാൽ' എന്ന സിനിമയിലേതാണ്. ബാപ്പി ലാഹിരി സംഗീതം നൽകിയ പാട്ട് കുമാർ സാനു, ഷബ്ബിർ കുമാർ, ആശ ഭോസ്ലെ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
പിപിഇ കിറ്റ് ധരിച്ച് നൃത്തം ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ചുവടുകൾക്കൊപ്പിച്ച് കൈയടിക്കുന്ന രോഗികളെയും വിഡിയോയിൽ കാണാം. ചിലരാകട്ടെ, ഈ ഡാൻസ് മൊബൈലിൽ പകർത്തുന്നുമുണ്ട്. ബോളിവുഡ് നടൻ ടൈഗർ ഷ്രോഫ് അടക്കം നിരവധി പേരാണ് രോഗികളിൽ ആത്മവിശ്വാസം പകരാനുള്ള ആരോഗ്യപ്രവർത്തകരുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.