ഇത് സിനിമയിലെ രംഗമല്ല; മോഷ്​ടാക്കളെ ബൈക്കിൽ പിന്തുടർന്ന് പിടിക്കുന്ന പൊലീസ് സ്​റ്റൈൽ

'രണ്ടുപേർ ബൈക്കിൽ പോകുന്നു. ഇവരെ ബൈക്കിൽ ഒരാൾ പിന്തുടരുന്നു. ഇതുകണ്ട മുമ്പിലെ ബൈക്ക് യാത്രികർ രക്ഷപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ, പിന്തുടർന്നയാൾ അവരെ പിടിച്ച് വലിച്ചിടുന്നു'.



ഏതെങ്കിലും സിനിമയിലെ രംഗമല്ലിത്. ചെന്നൈയിൽ എസ്.െഎ തന്നെ മൊബൈൽ മോഷ്​ടാക്കളെ പിന്തുടർന്ന് കയ്യോടെ പിടിക്കുന്ന കാഴ്​ചയാണിത്. ചെന്നൈ എസ്.െഎ ആൻറിലിൻ രമേശാണ് മോഷ്​ടാക്കളെ കയ്യോടെ പിടിച്ചത്. ഇതി​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സിറ്റി പൊലീസ് കമീഷണർ മഹേഷ് കുമാർ അഗർവാളാണ് ആൻറിലിൻ രമേശ് മോഷ്​ടാക്കളെ കയ്യോടെ പിടിക്കുന്ന ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്.



രാവിലെ ആൻറിലിൻ രമേശ് ഡ്യൂട്ടിക്കായി പോകുന്നതിനിടെ തൊട്ടുമുന്നിൽ നമ്പർ പ്ലേറ്റ് മറച്ചുവെച്ച് ബൈക്ക് പോകുന്നത് ശ്രദ്ധയിൽപെട്ടു. ഉടൻ അവരെ പിന്തുടർന്നു. ഇതു കണ്ട മോഷ്​ടാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്കിൽനിന്ന് ചാടിയിറങ്ങിയ ആൻറിലിൻ രമേശ് മോഷ്​ടാക്കളെ പിടികൂടുകയായിരുന്നു.

അരുൺ എന്നയാളെയാണ് ആദ്യം പിടികൂടിയത്. പിന്നീട് കൂട്ടാളികളായ മുകേഷ്, വിഘ്‌നേഷ്, നവീൻ എന്നിവരെയും പിടികൂടി അറസ്റ്റ് ചെയ്തു. വാടകവീട്ടിൽ താമസിച്ച് മൊബൈൽ, മാല മോഷണം എന്നിവ പതിവാക്കിയിരുന്നവരാണ് പ്രതികൾ. ഇവരിൽ നിന്നായി 11 മൊബൈൽ ഫോണുകൾ കണ്ടെടുത്തു.

Tags:    
News Summary - Chennai policeman nabs thief after a chase, video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.