​"പപ്പയുടെ പൊന്നുമോളെ' പിടികൂടിയത് ഹെൽമറ്റ് ധരിക്കാത്തതിന്; നമ്പർ പ്ലേറ്റ് കണ്ടപ്പോൾ പൊലീസ് ഞെട്ടി...വിഡിയോ

ചണ്ഡീഗഢ്: റോഡ് സുരക്ഷയെ കുറിച്ച് അവബോധം നൽകുന്ന സന്ദേശങ്ങൾ ട്രാഫിക് പൊലീസ് സാമൂഹിക മാധ്യമങ്ങൾ വഴി നിരന്തരം പ്രചരിപ്പിക്കാറുണ്ട്. ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കണം, കാർ ഓടിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കണം, സ്പീഡ് കുറക്കണം എന്നിവയാണ് പതിവായി കേട്ടുകൊണ്ടിരിക്കുന്ന നിർദേശങ്ങൾ. എന്നാൽ എത്ര തന്നെ ഉപദേശങ്ങളും നിർദേശങ്ങളും നൽകിയാലും പാഠംപഠിക്കാത്ത ചിലരുണ്ട്.

അടുത്ത കാലത്ത് അമ്മയെയും പിന്നിലിരുത്തി മകൾ സ്കൂട്ടർ ഓടിക്കുന്ന പെൺകുട്ടിയെ ട്രാഫിസ് പൊലീസുകാരൻ തടഞ്ഞുനിർത്തുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പെൺകുട്ടി ഹെൽമറ്റ് ധരിച്ചിരുന്നില്ല. തടഞ്ഞുനിർത്തിയ ​ട്രാഫിക് പൊലീസുകാരനോട് തന്നെ ഇന്റർവ്യൂ ചെയ്യാൻ വരേണ്ട എന്നാണ് പെൺകുട്ടി പറഞ്ഞത്. അപ്പോൾ താൻ ഇന്റർവ്യൂ ചെയ്യാൻ വന്നതല്ലെന്നും ഒരു ചലാൻ നൽകാൻ വന്നതാണെന്നുമാണ് പൊലീസുകാരൻ പറയുന്നത്. പെൺകുട്ടി അതിനോടും രോഷത്തോടെയാണ് പ്രതികരിച്ചത്.

തുടർന്ന് പൊലീസുകാരൻ വാഹനത്തിന്റെ നമ്പർപ്ലേറ്റ് ശ്രദ്ധിച്ചു. നമ്പർ പ്ലേറ്റിൽ പപ്പയുടെ സമ്മാനം എന്നെഴുതിവെച്ചിരുന്നു. നമ്പർ ​പ്ലേറ്റിനെ കുറിച്ച് പൊലീസുകാരൻ ചോദിച്ചപ്പോൾ പെൺക​ുട്ടി മറുപടി പറയാതെ ഒഴിഞ്ഞുമാറി. ഇതിന്റെ വിഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. നിരവധി പേരാണ് പെൺകുട്ടിയെ വിമർശിച്ച് വിഡിയോക്ക് താഴെ പ്രതികരിച്ചത്. പപ്പയുടെ പൊന്നുമോൾ എന്നാണ് ഒരാൾ കമന്റിട്ടത്. പിതാവ് വാങ്ങിക്കൊടുത്ത സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് മാറ്റി പകരം, പപ്പയുടെ സമ്മാനം എന്നാക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.


Tags:    
News Summary - caught for riding without a helmet, but it is the number plate that shocks traffic police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.